Header Ads

  • Breaking News

    ഷോക്കേറ്റുള്ള മരണങ്ങള്‍ക്ക് വിട ! പുത്തന്‍ തന്ത്രവുമായി കെ എസ് ഇ ബി



    ഷോക്കേറ്റ് കെ എസ സി ബി ഉധ്യോഗസ്ഥന്‍ മരണപ്പെട്ടു . ഇത് നമ്മുടെ നാട്ടിലെ സ്ഥിരം വാര്‍ത്തയാണ് . എന്നാല്‍ ഇനി മുതല്‍ ഇത്തരം ധാരുണാന്ത്യങ്ങളുടെ കഥ കേള്‍ക്കേണ്ടി വരില്ലെന്ന് കെ എസ് ഇ ബി . വൈദ്യുത ലൈനുകള്‍ പൊട്ടിവീണും ഷോക്ക് ഏറ്റുമുള്ള മരണങ്ങള്‍ തടയാന്‍ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് നമ്മുടെ കെ എസ് ഇ ബി . സമ്ബൂര്‍ണ്ണ അപകട രഹിത മേഖല എന്ന നിലയിലേക്ക് വൈദ്യുത മേഖലയെ പടുത്തുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എം സി സി ബി എന്ന വിദ്യ കെ എസ് ഇ ബി പ്രയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് . വൈദ്യുത ലൈനുകള്‍ പൊട്ടി വീണും ഒപ്പം ഷോക്ക്‌ ഏറ്റും ഉധ്യോഗസ്തര്‍ അടക്കം മരിക്കുന്ന സാഹചര്യത്തിലാണ് മോള്‍ഡെഡ് കേസ് സര്‍ക്യുറ്റ് ബ്രെകെര്‍ ഉപയോഗിക്കാന്‍ തീരുമാനമായത് . ഇതിലൂടെ മരണ നിരക്ക് കുറയ്ക്കാം എന്നാണ് നിഗമനങ്ങള്‍ . എം സി സി ബി പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയിട്ടാണ് പ്രവര്‍ത്തിക്കുക . സ്വകാര്യ കമ്ബനികളുടെ സഹായത്തോടെയാകും കെ എസ് ഇ ബി ഈ യന്ത്രങ്ങള്‍ സ്ഥാപിക്കുക .
    എംസിസിബി ഒരു സ്മാര്‍ട്ട് ബ്രേക്കറാണെന്ന് പറയപ്പെടുന്നു . സ്മാര്‍ട്ട് എം സി സി ബി ട്രാന്‍സ്ഫോമാറുകളിലാണ് സ്ഥാപിക്കുക . ഇവ ലൈന്‍ കമ്ബികള്‍ പൊട്ടി വീഴുന്നതടക്കമുള്ള സന്ദര്‍ഭങ്ങളില്‍ സ്വയം പ്രവര്‍ത്തിക്കുകയാണ് ചെയ്യുക . ഇത് ഒട്ടോമാറ്റിക് ആയതുകൊണ്ടുതന്നെ അപകട സന്ദര്‍ഭങ്ങളില്‍ ഇവ താനേ ഓഫ്‌ ആകും . വൈദുത കമ്ബികളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഈ യന്ത്രം നിരീക്ഷിച്ചുകൊണ്ടേയിരിക്കും . അമിതമായ വൈദ്യുത പ്രവാഹം ഉണ്ടാകുമ്ബോഴോ , ചോര്‍ച്ച ഉണ്ടാകുമ്ബോഴോ , വൈദ്യുത പ്രവാഹത്തില്‍ മറ്റു തടസ്സങ്ങള്‍ ഉണ്ടാകുമ്ബോഴോ ഈ യന്ത്രം അവയെ എല്ലാം തടയും . ഓഫ് ആയിക്കഴിഞ്ഞാല്‍ പ്രശ്ന പരിഹാരത്തിന് ശേഷം മാത്രമേ യന്ത്രം ഓണ്‍ ആകുകയുള്ളൂ . വൈത്യുത കമ്ബിയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ആ സമയതുതന്നെ ചുമതലയുള്ള കെ എസ് ഇ ബി ഉധ്യോഗസ്തന്റെ ഫോണിലേക്ക് സന്ദേശം എത്തുകയും ചെയ്യും . ഇതിലൂടെ ഷോക്ക്‌ ഏറ്റുള്ള മരണങ്ങള്‍ കുറയ്ക്കാം എന്നാണ്‌ കണ്ടെത്തല്‍
    കെ എസ് ഇ ബി യുടെ തന്നെ കണക്കുകള്‍ പ്രകാരം 2016 ല്‍ ഏകദേശം 92 പേര്‍ക്ക് ഷോക്ക്‌ ഏല്‍ക്കുകയും 82 ഓളം പേര്‍ മരണപ്പെടുകയും ചെയ്തു . എന്നാല്‍ 2017 ആയപ്പോഴേക്കും അപകടങ്ങളുടെ എണ്ണം കുത്തനെ കൂടുകയാണുണ്ടായത് . 2017 ല്‍ 108 പേര്‍ക്കാണ് കെ എസ് ഇ ബി ലൈനില്‍ നിന്നും ഷോക് ഏറ്റത് . 120 ഓളം പേര്‍ മരണപ്പെടുകയും ചെയ്തു . ഇങ്ങനെ ഓരോ കണക്കെടുത്താല്‍ ഇതുവരെ ഏകദേശം 10 ലെക്ഷത്തോളം പേരാണ് കെ എസ് ഇ ബി വൈദ്യുത ആഘാതത്തിന്റെ ഇരകള്‍ എന്ന് കണക്കുകള്‍ പറയുന്നു . ഇവര്‍ക്കെല്ലാം നഷ്ടപെരിഹാരമായി സര്‍ക്കാര്‍ നല്കിക്കഴിഞ്ഞത് ഏകദേശം 1.9 കോടിയോളം രൂപയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു .

    No comments

    Post Top Ad

    Post Bottom Ad