അഞ്ചു മിനിറ്റ് മതി; കൊറോണ വൈറസ് പരിശോധന ഫലം അറിയാം, കണ്ടുപിടുത്തവുമായി യുഎസ് ലാബ്
വാഷിങ്ടണ്‍: അഞ്ചു മിനിറ്റ് കൊണ്ട് കൊറോണ പോസിറ്റീവ് ആയ ആളുടെ പരിശോധന ഫലം അറിയാം. യുഎസിലുള്ള ലാബാണ് കണ്ടുപിടുത്തത്തിന് പുറകില്‍.
രോഗവ്യാപനം അതിവേഗത്തിലാവുന്ന സാഹചര്യത്തില്‍ രോഗ സ്ഥിരീകരണം ഇത്തരത്തില്‍ എളുപ്പം നടത്താന്‍ കഴിയുന്നത് കൊറോണക്കെതിരേയുള്ള പോരാട്ടത്തില്‍ ലോകത്തിനാകമാനം വലിയ പ്രതീക്ഷ നല്‍കുമെന്നാണ് കരുതുന്നത്.
പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന് ആരോഗ്യരംഗത്തുള്ളവര്‍ക്ക് ഉപകരണം ലഭ്യമാക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ) നിര്‍മ്മിച്ച അബോട്ട് കമ്ബനിക്ക് അടിയന്തിര അനുമതി നല്‍കിയിട്ടുണ്ട്.
No comments
Post a Comment