Header Ads

  • Breaking News

    കൊറോണയെ നേരിടാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് കെ.കെ.രാഗേഷ് എം.പിയുടെ ഒരു കോടി രൂപ

    പരിയാരം : 
    കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കൊറോണ ചികിത്സാർത്ഥം പ്രത്യേക ഐ.സി യൂണിറ്റ് തുടങ്ങുന്നതിന് കെ.കെ. രാഗേഷ്.എം.പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി.

    കൊറോണ എന്ന മഹാമാരി ലോകത്താകെ അനേകമാളുകളുടെ ജീവൻ കവർന്നെടുക്കുകയാണ്. നമ്മുടെ സംസ്ഥാനത്തും ഈ രോഗം മൂലം ജന ജീവിതമാകെ സ്തംഭിച്ചിരിക്കുകയാണ്. കൊറോണ വൈറസ് ബാധ ചികിത്സയുമായി ബന്ധപ്പെട്ട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഒട്ടേറെ പേർ നിരീക്ഷണത്തിലും ചികിത്സയിലുമാണ്.

    ഈ സാഹചര്യത്തിലാണ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ഒരു ഐ.സി യൂണിറ്റ് കൂടി പുതുതായി സ്ഥാപിക്കുന്നത്‌.

    ഈ യൂണിറ്റിലേക്ക് നവീന വെൻ്റിലേറ്റർ, പോർട്ടബിൾ വെൻ്റിലേറ്റർ, മൾട്ടി പാരമീറ്റർ മോണിറ്റർ, ഡിഫി ബ്രൈലേറ്റർ,, ഇ.സിജി. മെഷിൻ, ക്രാഷ് കാർട്ട് തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടിയാണ് കെ.കെ രാഗേഷ്‌ എം.പിയുടെ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചത്. കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട്‌ മെഡിക്കൽ സൂപ്രണ്ട്‌ ഡോ കെ സുദീപിനേയും പ്രിൻസിപ്പാൾ ഡോ എൻ റോയിയേയും വിളിച്ച്‌ രാഗേഷ്‌ എം.പി കാര്യങ്ങൾ ആരാഞ്ഞിരുന്നു.

    കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കൊറോണ പോസിറ്റീവായ ഒരു രോഗിയെ അസുഖം ഭേദമായി കഴിഞ്ഞദിവസം ഡിസ്ചാർജ്ജ്‌ ചെയ്തിരുന്നു.

    ഈ സാഹചര്യത്തിൽ വലിയതോതിൽ കൊറോണ രോഗികൾ എത്തിയാലും അടിയന്തിര ചികിത്സ നൽകി ജീവൻ രക്ഷിക്കുന്നതിനായി ഒരു ഐ.സി.യു കൂടി ആരംഭിക്കുന്നതിനെക്കുറിച്ച്‌ സംസാരിച്ചതിന്റെ ഭാഗമായാണ്‌ അടിയന്തിര പ്രാധാന്യത്തോടെ എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ ആധുനിക ഉപകരണങ്ങൾ വാങ്ങിക്കുന്നതിനായി ഭരണാനുമതി ലഭ്യമാക്കിയത്‌.

    No comments

    Post Top Ad

    Post Bottom Ad