കടുത്ത പ്രതിസന്ധിയിൽ മലയാള സിനിമ;നഷ്ടം മുന്നൂറ് കോടി കടന്നേക്കും !!!
കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ അവസ്ഥയിൽ കേരള സർക്കാരിന്റെ ജാഗ്രത നിർദേശപ്രകാരം മാർച്ച് 31വരെ തിയേറ്ററുകളെല്ലാം അടച്ചിടാനാണ് തീരുമാനം. സിനിമകളുടെ ചിത്രീകരണവും നിർത്തിവെച്ചിരിക്കുന്ന ഈ സാഹചര്യം സിനിമയെ സാരമായി ബാധിക്കും എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ഈ സാഹചര്യം തുടരുകയാണെങ്കിൽ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന സിനിമകളുടെ എല്ലാം റിലീസിങ് തീയതി മാറ്റേണ്ടി വരുമെന്നും അത് സിനിമ മേഖലയ്ക്ക് 300 കോടിയിലധികം നഷ്ടമുണ്ടാക്കി വയ്ക്കുമെന്നും നിർമാതാക്കൾ പറയുന്നുണ്ട്.
മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് ചിത്രം വണ്‍, ആസിഫ് അലിയുടെ കുഞ്ഞേല്‍ദോ, മോഹന്‍ലാല്‍ നായകനായി എത്തുന്ന പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഫഹദ് ഫാസില്‍ നായകനായ മഹേഷ് നാരായണന്‍ ചിത്രം മാലിക്, ടോവിനോ തോമസിന്റെ കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ്, ഇന്ദ്രജിത് നായകനായ ഹലാല്‍ ലൗ സ്റ്റോറി, കുഞ്ചാക്കോ ബോബന്റെ മോഹന്‍ കുമാര്‍ ഫാന്‍സ്, ദിലീപിന്റെ കേശു ഈ വീടിന്റെ നാഥന്‍,എന്നിവയെല്ലാം ആണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങൾ. ഈ സാഹചര്യം തുടരുകയാണെങ്കിൽ ഈ ചിത്രങ്ങളെല്ലാം ഈദ് റിലീസായി പുറത്തുവരുകയും ഈദ് റിലീസിന് നിശ്ചയിച്ചിരുന്ന ചിത്രങ്ങൾ ഓണം റിലീസ് ആയി പുറത്തു വരികയും ചെയ്യും.
No comments
Post a Comment