ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പരോളിലിറങ്ങി മുങ്ങി; തിരിച്ചെത്തിച്ചപ്പോൾ പനി, നിരീക്ഷണത്തില്‍
കണ്ണൂര്‍:
പരോളിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി ജയിലില്‍ എത്തിച്ചപ്പോള്‍ പനി. കൂത്തുപറമ്പിലെ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിനാണ് പനി ബാധിച്ചത്. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ സെല്ലിലേക്ക് മാറ്റി. പരോളിലിറങ്ങി മുങ്ങിയ വിപിന്‍ മഹാരാഷ്ട്രയിലാണ് ഒളിവില്‍ കഴിഞ്ഞത്. പനിയായി നാട്ടിലെത്തിയ ഇയാളെ വെള്ളിയാഴ്ച പോലീസ് പിടികൂടിയെങ്കിലും മറ്റ് തടവുകാർക്ക് ഒപ്പമായിരുന്നു താമസിച്ചത്.
2007ല്‍ മൂര്യാട്ടുവെച്ച് ബിജെപി. പ്രവര്ത്തകന് പ്രമോദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിപിന്‍. ജനുവരി 30-ന് പരോളിലിറങ്ങിയ വിപിന്‍ കാലാവധി കഴിഞ്ഞ് മാര്‍ച്ച് 16-ന് വൈകുന്നേരമായിരുന്നു തിരിച്ചെത്തേണ്ടിയിരുന്നത്. ഇയാളെ കാണാനില്ലെന്ന് ഭാര്യ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
No comments
Post a Comment