കണ്ണൂർ കോർപറേഷനിൽ മുസ്ലിം ലീഗ് അംഗം കൂറുമാറിയതോടെ അവിശ്വാസ പ്രമേയം പാസായി; ഡെപ്യൂട്ടി മേയർ പുറത്തേക്ക്
കണ്ണൂർ കോർപറേഷനിൽ ഡെപ്യുട്ടി മേയർക്കെതിരായ അവിശ്വാസ പ്രമേയം പാസായി. യു ഡി എഎഫിന്റെ കക്കാട് വാർഡ് കൗൺസിലറായ മുസ്ലീം ലീഗ് അംഗം കെപിഎ സലീം കൂറുമാറി വോട്ട് ചെയ്തതോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഇതോടെ ഡെപ്യൂട്ടി മേയർ പികെ രാഗേഷിന് സ്ഥാനം ഒഴിയേണ്ടി വരും.
വെള്ളിയാഴ്ച രാവിലെ നടന്ന കൗൺസിൽ യോഗത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. നിലവിൽ 55 അംഗ കൗൺസിലിൽ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തുന്നത്. കഴിഞ്ഞ രണ്ട് മാസമായി കെപിഎ സലീം ഒളിവിലായിരുന്നു. ഇദ്ദേഹം കൂറുമാറുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. യുഡിഎഫ് നൽകിയ വിപ്പ് സലീം സ്വീകരിക്കുകയും ചെയ്തിരുന്നില്ല. ഇതോടെ സലീമിന്റെ വീടിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ വിപ്പ് ഒട്ടിച്ചുവെച്ചിരുന്നു.
No comments
Post a Comment