ജനകീയ കർഫ്യൂവിന് പിന്തുണയുമായി ഇന്ദ്രജിത്തും കുടുംബവും; പൃഥ്വിരാജിനെ മിസ് ചെയ്യുന്നു എന്നും താരം
കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യ മുഴുവൻ ഇന്ന് വീടുകളിൽ കഴിയുകയാണ്. ജനങ്ങള്‍ പൊതുവെ ജനതാ കര്‍ഫ്യുവിനോട് പൂര്‍ണമായും സഹകരിക്കുന്ന കാഴ്ചയാണ് റോഡുകളിലും കാണാനാവുന്നത്.
കർഫ്യൂവിന് പിന്തുണയുമായി സിനിമാ താരങ്ങളും രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും നേരത്തെ തന്നെ ജനകീയ കർഫ്യൂവിനെ അനുകൂലിച്ചിരുന്നു. ഇപ്പോൾ നടൻ ഇന്ദ്രജിത്ത് സുകുമാരൻ ജനകീയ കർഫ്യൂവിനെ അനുകൂലിച്ച് വീട്ടിൽ ഇരിക്കുന്ന ചിത്രം പങ്കു വെച്ചിരിക്കുകയാണ്. ഇന്ദ്രജിത്തിനൊപ്പം പൂർണിമ സുപ്രിയ എന്നിവരും ചിത്രത്തിലുണ്ട്. പൃഥ്വിരാജിനെ മിസ് ചെയ്യുന്നു എന്നും ഇന്ദ്രജിത്ത് ചിത്രത്തിൽ കുറിക്കുന്നു.
വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടും പുറത്തിറങ്ങാതെയും വ്യാപാരികളടക്കമുള്ളവര്‍ കര്‍ഫ്യൂവിനൊപ്പം നില്‍ക്കുകയാണ് മലയാളികൾ. ഓട്ടോറിക്ഷകളോ ടാക്സികളോ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആര്.ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളും നിരത്തിലിറങ്ങാതെ കര്‍ഫ്യൂവിനോട് സഹകരിക്കുകയാണ്.
വളരെ വിരളമായി ചില സ്വകാര്യ വാഹനങ്ങള്‍ റോഡിലിറങ്ങുന്നുണ്ടെങ്കിലും നഗര ഗ്രാമ പ്രദേശങ്ങള്‍ ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയാണുള്ളത്.രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്ബത് വരെയാണ് കര്‍ഫ്യു.
No comments
Post a Comment