ഫയര്‍മാന്‍, പൊലീസ് എന്നീ പരീക്ഷകള്‍ ഇനി മലയാളത്തില്‍; പിഎസ്‌സി
പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഫയര്‍മാന്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നീ തസ്തികയിലേക്കുള്ള പരീക്ഷകള്‍ ഇനിമുതല്‍ മലയാളത്തില്‍ നടത്തുവാന്‍ തീരുമാനം.
ഫയര്‍മാന്‍ തസ്തികയിലേക്ക് ഏപ്രിലിലോ, മേയിലോ പരീക്ഷ ആയിരിക്കും പരീക്ഷ നടക്കുക.
അതേസമയം സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ ജൂണിലോ, ജൂലൈയിലോ നടത്തിയേക്കും. നിലവില്‍ ചോദ്യപേപ്പര്‍ മലയാളത്തിലാവുമ്ബോഴും സിലബസില്‍ മാറ്റം ഉണ്ടാവില്ലെന്നും പിഎസ്‌സി അറിയിച്ചു.
കേരള നവോത്ഥാനം, ആനുകാലിക സംഭവങ്ങള്‍, പൊതുവിജ്ഞാനം എന്നിവയില്‍ നിന്ന് 60 ചോദ്യങ്ങളും ഗണിതം, മാനസിക ശേഷി പരിശോധന, ജനറല്‍ ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളില്‍ നിന്ന് 20 ചോദ്യങ്ങള്‍ വീതവും അടങ്ങുന്നതാണ് ഈ പരീക്ഷകളുടെ സിലബസ്.
പ്ലസ് ടു അടിസ്ഥാന യോഗ്യതയായി നടത്തുന്ന മുപ്പതോളം പരീക്ഷകള്‍ക്കും ചോദ്യം മലയാളത്തിലായിരിക്കുമെന്നും പിഎസ്‌സി വ്യക്തമാക്കി.
No comments
Post a Comment