നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ ക്രിമിനല്‍ക്കേസ്
തിരുവനന്തപുരം:
ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണം നിര്‍ദേശിക്കപ്പെട്ടവര്‍ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്താല്‍ ക്രിമിനല്‍ക്കേസ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേയും പോലീസ് നടപടിയെടുക്കും.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗനിര്‍ദേശങ്ങളും ഇറക്കി. അവശ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിന് ജനങ്ങള്‍ തിടുക്കം കാണിക്കുന്നത് നിരുത്സാഹപ്പെടുത്തും. കടകളില്‍ ഇത്തരം തിരക്കുണ്ടായാല്‍ ഉടമസ്ഥര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണം. പാര്‍ക്കുകള്‍, ബീച്ചുകള്‍, മാളുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ജനം ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ പോലീസ് പട്രോളിങ് ശക്തമാക്കി.
No comments
Post a Comment