പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
തലോര്‍ :
തലവണിക്കരയില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. തലവണിക്കര കോളേങ്ങാടന്‍ ഓമനയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. അപകടത്തിന് തൊട്ടുമുമ്ബ് ഓമന പുറത്തുപോയതിനാല്‍ അത്യാഹിതമൊഴിവായി.
അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് സിലിന്‍ഡറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ മുറിയുടെ ചുമരുകളും വാതിലും ജനലുകളും തകര്‍ന്നു. ശൗചാലയത്തിന്റെ ചുമരും വാതിലും തെറിച്ചുപോയി. വീടിനോട് ചേര്‍ന്നുള്ള മതിലും തകര്‍ന്നനിലയിലാണ്. ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങളും നശിച്ചു. പൊട്ടിത്തെറിച്ച സിലിന്‍ഡറിന്റെ ഭാഗങ്ങള്‍ സമീപത്തെ പറമ്ബുകളിലാണ് കിടന്നിരുന്നത്.
തൊട്ടടുത്തിരുന്ന സിലിന്‍ഡറില്‍നിന്ന് ഗ്യാസ് പുറത്തുവന്നെങ്കിലും അഗ്നിരക്ഷാസേനയുടെ ഇടപെടല്‍മൂലം കൂടുതല്‍ അപകടമുണ്ടായില്ല. ഇൗ സിലിന്‍ഡര്‍ അഗ്നിരക്ഷാസേനാംഗങ്ങള്‍ അടുത്തുള്ള ആളൊഴിഞ്ഞ പറമ്ബിലേക്ക് മാറ്റി.
എന്നാല്‍, ഉപയോഗിച്ചുകൊണ്ടിരുന്ന സിലിന്‍ഡറിന് തകരാറൊന്നും സംഭവിച്ചില്ല. അപകടത്തിന് പതിനഞ്ച് മിനിറ്റ് മുമ്ബാണ് ഓമന സമീപത്തുള്ള കോണ്‍വെന്റില്‍ പ്രാര്‍ഥനയ്ക്കായി പോയത്.
ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടും ചൂടും ഉണ്ടാകാത്ത സാഹചര്യത്തില്‍, സിലിന്‍ഡറിന്റെ കാലപ്പഴക്കമാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു. അഗ്നിരക്ഷാസേന പുതുക്കാട് സ്റ്റേഷന്‍ ഓഫീസര്‍ ഇ.ഐ. ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
No comments
Post a Comment