Header Ads

  • Breaking News

    ക്വാറെന്റിൻ നാളുകളിൽ ചിത്രം വരയുമായി അലംകൃത പൃഥ്വിരാജ്; ചിത്രം പങ്കുവെച്ച് സുപ്രിയ


    കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ സ്കൂളുകൾ നേരത്തെ അടച്ചതിനാൽ അമ്മമാർ വളരെ ടെൻഷനിൽ ആണ്. തന്റെ മകളായ അല്ലിയെ ബോറടിപ്പിക്കാതെ എങ്ങനെ വീട്ടിൽ ഇരുത്തും എന്ന ആശങ്ക ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ. മകളെ മുഷിപ്പിക്കാതെ വീട്ടിൽ ഇരുത്തുവാൻ താനേറെ കഷ്ടപ്പെടുന്നു എന്ന് ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്രക്ക് ഒപ്പമിരുന്ന് ചിത്രം വരയ്ക്കുന്ന അല്ലിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് സുപ്രിയ കുറിക്കുന്നത്. നിങ്ങൾ എങ്ങനെയാണ് മക്കളെ എങ്കേജ് ചെയ്യുന്നത് എന്നും സുപ്രിയ ചോദിക്കുന്നുണ്ട്.

    ഇതിനോടൊപ്പം നിരവധി അമ്മമാർ തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ടിപ്സ് ആയി കമന്റ് ബോക്സിൽ ഇട്ടിട്ടുണ്ട്. ഒപ്പം ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ ഇന്ദ്രജിത്ത് നൽകുന്ന ഒരു കമന്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘കൂടെ ഇരുന്ന് കളിക്കൂ സുപ്പൂ, അതായിരിക്കും ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യം.’ എന്നാണ് പൂര്‍ണിമ പറയുന്നത്. പുത്തൻ ഐഡിയകൾ പങ്കുവച്ച അമ്മമാർക്ക് സുപ്രിയ നന്ദിയും അറിയിക്കുന്നുണ്ട്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad