മദ്യം ഓണ്‍ലൈന്‍ വഴി; വിതരണസാധ്യത പരിശോധിച്ച് സര്‍ക്കാര്‍; തീരുമാനം ഉടന്‍
മദ്യം ഓണ്‍ലൈന്‍ വില്ക്കാന് സര്‍ക്കാര്‍ ആലോചിക്കുന്നു. സംസ്ഥാനത്തെ ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ അടച്ച സാഹചര്യത്തിലാണു സര്‍ക്കാര്‍ ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊള്ളുമെന്നാണു സൂചന.
സംസ്ഥാനത്തെ ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ ബുധനാഴ്ച മുതല്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. രാജ്യത്ത് സന്പൂര്‍ണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണു തീരുമാനം. ബുധനാഴ്ച ഒൗട്ട്ലെറ്റുകള്‍ തുറക്കേണ്ടെന്ന നിര്‍ദേശം എക്സൈസ് മന്ത്രി ബെവ്കോ എംഡി സ്പര്‍ജന്‍ കുമാറിനു നല്കി. ഇക്കാര്യം എംഡി മാനേജര്‍മാരെ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ രാജ്യമൊട്ടാകെ സന്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ ബിവറേജസ് അവശ്യസേവനത്തില്‍ ഉള്‍പ്പെടുന്നില്ല. ജനത കര്‍ഫ്യൂ ആചരിച്ച ഞായറാഴ്ചയും ബിവറേജസ് ഒൗട്ട്ലെറ്റുകളൊന്നും തുറന്നിരുന്നില്ല.
No comments
Post a Comment