കണ്ണൂർ സ്വദേശിക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചിരുന്നു . കണ്ണൂരിൽ നിന്നും സലാലയിൽ എത്തിയ പ്രവാസിക്കാണ് കൊറോണ ബാധിച്ചിരുന്നത് . ഇയാൾ തലശേരി കതിരൂർ സ്വദേശിയാണ് . ഇതോടെ കണ്ണൂരിൽ ജനങ്ങൾ ആശങ്കയിലാണ് . നാട്ടിൽനിന്ന് അവധി കഴിഞ്ഞ് ഇയാൾ മാർച്ച് 12നാണ് സലാലയിലേക്ക് പോയത് . 12ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ജി 855 ഗോ എയർ വിമാനത്തിലാണ് മസ്കത്തിലെത്തിയത് . 12നും 13നും മസ്കത്തിലായിരുന്നു . 13 രാത്രി എട്ടിന് ജിടിസി ബസിൽ പുറപ്പെട്ട് 14ന് രാവില സലാലയിലെത്തി . 14നും 15നും സലാലയിലുള്ള ബന്ധുക്കളുടെയും മറ്റും വീടുകൾ സന്ദർശിച്ചു . 16നാണ് ചുമയും പനിയും വന്നത് . തുടർന്നാണ് ചികിത്സ തേടിയത് .സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും ഇന്നലെ ഫലം പുറത്തുവരികയുമായിരുന്നു . ആരോഗ്യവകുപ്പ് എത്തിയാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത് . വിമാനത്തിലെ യാത്രക്കാർ , സലാല ബസിലെ യാത്രക്കാർ ഇദ്ദേഹത്തിനൊപ്പം സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന രണ്ട് മലയാളികൾ തുടങ്ങിയവർ നിരീക്ഷണത്തിലാണ് . മസ്കത്തിലും സലാലയിലും ഇയാൾ സന്ദർശിച്ച സ്ഥലങ്ങള കുറിച്ചടക്കമുള്ള വിവരങ്ങൾ ലഭിക്കാനുണ്ട് . നാട്ടിൽ ഇയാൾ എവിടെയൊക്കെ പോയി എന്നുള്ള വിവരങ്ങളും എടുക്കാനുണ്ട് . പിതാവിന്റെ ചികിത്സയ്ക്കുവേണ്ടിയാണ് നാട്ടിലെത്തിയത് .
No comments
Post a Comment