രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടണം; കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മാളുകള്‍, നീന്തല്‍ക്കുളങ്ങള്‍, ജിംനേഷ്യം, തിയേറ്ററുകള്‍ എന്നിവയും അടച്ചിടണം. യൂറോപ്യന്‍ യൂണിയന്‍, തുര്‍ക്കി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി. 18-ാം തിയതി മുതല്‍ ആരെയും ഈ രാജ്യങ്ങളില്‍ നിന്ന് പ്രവേശിപ്പിക്കില്ല. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും 14 ദിവസം നിരീക്ഷണം ഏര്‍പ്പെടുത്തും.
No comments
Post a Comment