ഇരുചക്രവാഹന യാത്രക്കാരുടെ ഹെല്‍മറ്റ്; പരിശോധന കര്‍ശനമാക്കി പോലീസ്
തിരുവനന്തപുരം:
സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിലെ ഹെല്‍മറ്റ് പരിശോധന പോലീസ് കര്‍ശനമാക്കുന്നു. നാളെ മുതല്‍ ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു. ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാരും ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും പരിശോധന കര്‍ശനമായിരുന്നില്ല. ബോധവത്കരണം നടത്തിയിട്ടും പിന്‍സീറ്റിലെ യാത്രക്കാര്‍ നിയമ ലംഘനം തുടരുന്ന സാഹചര്യത്തിലാണ് പ്രത്യേക പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചത്. 30 ദിവസത്തേക്കാണ് പ്രത്യേക പരിശോധന.
ليست هناك تعليقات
إرسال تعليق