കൊറോണ ഭീതിയിൽ മണികണ്ഠന് വിവാഹം; വിവാഹം ആഘോഷമൊന്നും ഇല്ലാതെ
ലോകം മുഴുവൻ കോറോണയുടെ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ മാർച്ച് 31വരെ ആളുകൾ കൂടുന്ന ഇടങ്ങൾ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹം മരിച്ചടക്കുകൾ എന്നിങ്ങനെയുള്ള പരിപാടികളെല്ലാം ലളിതമായി നടത്തണമെന്നും നിയമത്തിൽ പറയുന്നു. ഇതുപ്രകാരം ഏപ്രിലിൽ നടത്താനിരുന്ന തന്റെ വിവാഹം ആർഭാടങ്ങളില്ലാതെ ലളിതമായി നടത്തുമെന്ന് നടൻ മണികണ്ഠൻ ആചാരി പറയുകയാണ്. ഏപ്രിൽ 26ന് നിശ്ചയിച്ചിരുന്ന വിവാഹം ഭീതി ഒടുങ്ങാത്ത ഈ വേളയിൽ വെറും ചടങ്ങ് മാത്രമായി നടത്തുവാനാണ് തീരുമാനം.
ആഘോഷങ്ങൾ എന്നു വേണമെങ്കിലും ആകാം എന്നും ലോകം മുഴുവൻ ഭീതിയോടെ ഇരിക്കുമ്പോൾ ആളുകൾ മരിച്ചു കൊണ്ടിരിക്കുമ്പോൾ ആഘോഷിക്കുന്നത് ശരിയല്ല എന്നും മണികണ്ഠൻ പറയുന്നു. മാതൃഭൂമിയോട് ആണ് മണികണ്ഠൻ തന്റെ വിവാഹത്തെപ്പറ്റി സംസാരിച്ചത്. എല്ലാം പൂർണ്ണമായി മാറിയാൽ മാത്രമേ വിവാഹത്തിന്റെ ആഘോഷങ്ങൾ നടത്തുകയുള്ളൂ എന്നും താരം അറിയിച്ചിട്ടുണ്ട്.
ഇതിനിടെ കാസർഗോഡും കോഴിക്കോടും സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വ്യാപനം തടയാനായി ജില്ലാ ഭരണകൂടവും പോലീസും നടപട കര്‍ശനമാക്കിത്തുടങ്ങി. നിയന്ത്രണങ്ങളിലുള്ളവര്‍ പുറത്തിറങ്ങിയ വിവരമറിഞ്ഞ് പോലീസ് നേരിട്ട് വീട്ടിലെത്തിത്തുടങ്ങി. സഹകരിക്കാന്‍ തയ്യാറല്ലെങ്കില്‍ ‘വാ പോവാമെന്നും’, ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പും നല്‍കുകയാണ് ചെയ്യുന്നത്.വീടുകളില്‍ നിന്നും ചിലര്‍ പുറത്തിറങ്ങിയെന്ന വിവരം ലഭിച്ച സ്ഥലങ്ങളിലെല്ലാം പോലീസ് എത്തിയിട്ടുണ്ട്. മുന്‍കരുതല്‍ നിര്‍ദേശങ്ങളുടെ ലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷാ നടപടികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്.ചെറിയ വീഴ്ച പോലും അംഗീകരിക്കാനാവില്ലെന്ന കര്‍ശന നിര്‍ദേശമാണ് ഇപ്പോള്‍ കൈമാറുന്നത്. വീഴ്ചകള്‍ വരുത്തുന്നവരെ വീടുകളില്‍ നിന്നും മാറ്റി താത്കാലിക ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
www.ezhomelive.com
No comments
Post a Comment