കണ്ണൂർ ദുബായിൽ നിന്ന് വന്ന യുവാവിന് കോറോണയുണ്ടെന്ന് സ്ഥിരീകരിച്ചു
ദുബായിൽ നിന്ന് വന്ന യുവാവിന് കോറോണയുണ്ടെന്ന് സ്ഥിരീകരിച്ചു.പയ്യന്നൂരിനടുത്തുള്ള പെരിങ്ങോത്തെ യുവാവിനാണ് കൊറോണ ബാധയുണ്ടെന്ന പരിശോധന ഫലം വന്നത്.ദുബായിൽ ജോലി ചെയ്യുകയായിരുന്നു. മാർച്ച് അഞ്ചിന് കോഴിക്കോട് എയർപോർട്ടിൽ സ്പൈസ്ജെറ്റ് വിമാനത്തിലാണ് വന്നത്.
ഭാര്യയും അമ്മാവനുമൊന്നിച്ച് ടാക്സിയിലാണ് നാട്ടിലെത്തിയത്. ആറാം തിയതി പനിയും ക്ഷീണവുമുണ്ടായതിനെ തുടർന്ന് കാങ്കോലിലെ സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു. ഏഴാം തിയതി കണ്ണൂർ മെഡിക്കൽ കോളേജിൽ ഭാര്യയും യുവാവും പോയിരുന്നു.
വീട്ടിൽ ഐസലേഷനിൽ നിൽക്കണമെന്ന നിർദ്ദേശത്തിലായിരുന്നു മടക്കം. പിന്നീട് പരിശോധന ഫലം വന്നതിനെ തുടർന്ന് ആബുലൻസിൽ കണ്ണൂർ മെഡിക്കൽ കോളേജ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
No comments
Post a Comment