ഏഴാം ക്ലാസ്സ് വരെയുള്ള കൊല്ലപ്പരീക്ഷകള്‍ ഒഴിവാക്കും, കുട്ടികളെ ജയിപ്പിക്കുന്നത് ഇങ്ങനെ..
സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഏഴാം ക്ലാസ്സ് വരെയുള്ള കൊല്ലപ്പരീക്ഷകള്‍ ഒഴിവാക്കും. ഓണ പരീക്ഷയുടേയും ക്രിസ്മസ് പരീക്ഷയുടേയും മാര്‍ക്കുകളുടെ ശരാശരി നോക്കി ഗ്രേഡായി പരിഗണിക്കും എന്നാണ് ലഭിക്കുന്ന വിവരം.
കൂടാതെ, എട്ട്, ഒമ്ബത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഉണ്ടായിരിക്കും. എന്നാല്‍ അവര്‍ക്ക് ക്ലാസുകള്‍ നടത്തില്ല. എട്ടുവരെ ക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥികളെ തോല്‍പിക്കാന്‍ പാടില്ലെന്ന ചട്ടം ഇക്കൊല്ലവും പാലിക്കും എന്നാണ് അധികൃതര്‍ നല്‍കുന്ന അറിയിപ്പ്.
എന്നാല്‍ വാര്‍ഷിക പരീക്ഷ ഒഴിവാക്കിയുള്ള ഗ്രേഡ് നിര്‍ണയ സമ്ബ്രദായം ഇതാദ്യമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വാര്‍ഷിക പരീക്ഷ എഴുതാന്‍ സാധിച്ചില്ലെങ്കില്‍ ഓണം, ക്രിസ്മസ് പരീക്ഷകളുടെ മാര്‍ക്കുകള്‍ പരിഗണിക്കുക പതിവാണ്.
ഈ രീതിയാണ് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലും നടപ്പാക്കാന്‍ പോകുന്നത്.
ക്ലാസ് ഇല്ലെങ്കിലും അധ്യാപകര്‍ കോളേജുകളില്‍ ഹാജരാകണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. സ്‌കൂള്‍ അധ്യാപകരും ഹാജരാകണമെന്ന ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
അതേസമയം, ഇത്തവണ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ വേനലവധി നേരത്തെ ആരംഭിച്ചു.
No comments
Post a Comment