Header Ads

  • Breaking News

    കണ്ണൂർ കോർപറേഷനിൽ മുസ്ലീം ലീഗ് അംഗം കെപിഎ സലീം കൂറുമാറി; ഡെപ്യൂട്ടി മേയർക്കെതിരെ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസാകുമെന്ന് ഉറപ്പായി


    കണ്ണൂർ: 
    കണ്ണൂർ കോർപറേഷനിൽ മുസ്ലീം ലീഗ് അംഗം കെപിഎ സലീം കൂറുമാറി. ഇതോടെ ഡെപ്യൂട്ടി മേയർ പികെ രാഗേഷിനെതിരേ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസാകുമെന്ന് ഉറപ്പായി. 
    വെള്ളിയാഴ്ച രാവിലെ നടക്കുന്ന കൗൺസിൽ യോഗത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. നിലവിൽ 55 അംഗ കൗൺസിലിൽ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തുന്നത്. കക്കാട് വാർഡ് കൗൺസിലറായ മുസ്ലിം ലീഗിലെകെപിഎ സലീം എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുന്നതോടെ അവിശ്വാസ പ്രമേയം പാസാകും.

    No comments

    Post Top Ad

    Post Bottom Ad