Header Ads

  • Breaking News

    കണ്ണൂരില് ഹോട്ടലുകളിലൽനിന്നും പഴകിയ ഭക്ഷണങ്ങൾ പിടികൂടി


    കണ്ണൂർ :
    കണ്ണൂരിലെ  ഹോട്ടലുകളില് നിന്ന് പഴകിയ ഭക്ഷണങ്ങള് പിടികൂടി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില് കണ്ണൂര് നഗരത്തില് ആരോഗ്യ വകുപ്പധികൃതര് നടത്തിയ റെയ്ഡിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കോര്പറേഷന്റെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില് നടത്തിയ വ്യാപക പരിശോധനയിലാണ് നഗരത്തിലെ അഞ്ച് പ്രമുഖ ഹോട്ടലുകളില് നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണം പിടിച്ചെടുത്തത്. സിറ്റിലൈറ്റ്, സല്ക്കാര, മലബാര്, ഐസ്ബെര്ഗ്, അംബ തുടങ്ങിയ ഹോട്ടലുകളില് നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
    എ കെ ജി മുതല് ഹൈവേ, കാല്ടെക്സ്, തെക്കി ബസാര്, റയില്വേസ്റ്റേഷന് പരിസരം തുടങ്ങി പ്രധാന സ്ഥലങ്ങളിലെ ഹോട്ടലുകളിലാണ് ആരോഗ്യ വിഭാഗം റെയ്ഡ് നടത്തിയത്. കൊറോണയുടെ പശ്ചാത്തലത്തില് രണ്ടു ദിവസമായി കച്ചവടം കുറവായിരുന്നതിനാല് പഴകിയ ഭക്ഷണം ചില ഹോട്ടലുകളിലുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയതെന്ന് ഹെല്ത്ത് ഇന്സ്പെക്ടര് മണി പ്രസാദ് വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad