ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട തടവുകാരന് പിടിയില്‍
കണ്ണൂര്‍:
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവിടെ നിന്നും ചാടിപ്പോയ റിമാന്‍ഡ് തടവുകാരന് നാദാപുരത്തുവച്ച് പോലീസിന്റെ പിടിയിലായി. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ രക്ഷപ്പെട്ട കോഴിക്കോട് ജില്ലയിലെ വിലങ്ങാട് അടുപ്പന് കോളനിയിലെ രാജനാണു പിടിയിലായത്.
ക്ഷയരോഗിയായ ഇയാളെ കോഴിക്കോട് ജയിലില്‍നിന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിലേക്കു മാറ്റിയതായിരുന്നു. ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വടകരയില്‍ ഒരു അബ്കാരി കേസിലും പ്രതിയാണ് ഇയാള്‍.
രാവിലെ രാജനുള്‍പ്പെടെ ഏഴു തടവുകാരെ ഏഴു ജീവനക്കാര്‍ ചേര്‍ന്ന് ജയില്‍ വാഹനത്തില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു. തിരക്കിനിടെ രാജന് ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
റിമാന്‍ഡ് തടവുകാരനായതിനാല്‍ ജയില്‍ വസ്ത്രത്തിനു പകരം സാധാരണ വേഷത്തിലായിരുന്നു.
No comments
Post a Comment