കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിയെടുത്തത് അഞ്ച് കോടി; ഒരാള്‍ കൂടി അറസ്റ്റില്‍
കണ്ണൂര്‍:
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദ്ധാനം ചെയ്ത് പലരില്‍ നിന്നായും തട്ടിയത് അഞ്ച് കോടിയെന്ന് പൊലീസ്. ഇതു സംബന്ധിച്ച് ഒരാള്‍ കൂടി അറസ്റ്റിലായി. സി പി എം എടക്കാട് ഏരിയാ കമ്മിറ്റിയുടെ കീഴിലെ മാളികപ്പറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജേഷിനെയാണ് ചക്കരക്കല്‍ പോലിസ് അറസ്റ്റു ചെയ്തത്. അഞ്ചരക്കണ്ടി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. അന്‍പതിലേറെ പേരില്‍ നിന്നും രാജേഷും സംഘവും അഞ്ചു കോടിയിലേറെ വാങ്ങിയെന്നാണ് ആരോപണം. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന സമയത്ത് രാജേഷ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നുവെങ്കിലും ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് എട്ടു മാസം മുന്‍പ് ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നതായി സി പി എം എടക്കാട് ഏരിയാ സെക്രട്ടറി കെ വി ബാലന്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി ഇ പി ജയരാജന്‍, എ എന്‍ ഷംസീര്‍ എം എല്‍ എ, ബിനീഷ് കോടിയേരി എന്നിവരുടെ പേരുകള്‍ ദുരുപയോഗിച്ചാണ് പലരില്‍ നിന്നുമായി പണം വാങ്ങിയത്. തൊഴിലന്വേഷകരില്‍ നിന്നും തലശേരി സ്വദേശി മുഹമദ് ഒ നാസിന്റെ അകൗണ്ടിലേക്കാണ് പണം വാങ്ങിയിരുന്നത്. കണ്ണൂര്‍ വിമാനതാവള കമ്പിനിയായ കിയാലില്‍ സ്വാധീനമുണ്ടന്ന് പറഞ്ഞ് വിമാനതാവള പരിസരത്ത് വിളിച്ചു വരുത്തി അവിടെ വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയാണ് തൊഴിലന്വേഷകരുടെ വിശ്വാസം ഉറപ്പിച്ചത്. ഈ കേസുകളില്‍ ഒന്നാം പ്രതിയായ ഒ നാസിസ് മുങ്ങിയിരിക്കുകയാണെന്നപോലിസ് പറഞ്ഞു.
No comments
Post a Comment