Header Ads

  • Breaking News

    ജനതാ കർഫ്യൂവിനു തലേദിവസം കേരളത്തിൽ റെക്കോർഡ് മദ്യവിൽപന


    ജനതാ കർഫ്യൂവിനു തലേദിവസം കേരളത്തിൽ റെക്കോർഡ് മദ്യവിൽപന. 22ന് രാവിലെ 7 മുതൽ രാത്രി 9 വരെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ. 21ന് സംസ്ഥാനത്തെ ബവ്റിജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെ മദ്യം. വെയർഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യം. കഴിഞ്ഞവർഷം ഇതേദിവസം ബവ്റിജസ് ഔട്ട്ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മദ്യ‌മാണ്. വിൽപനയിലെ വർധന 118.68%.
    265 മദ്യവിൽപനശാലകളാണു ബവ്റിജസ് കോർപറേഷനുള്ളത്. കൺസ്യൂമർഫെഡിന്റെ 36 മദ്യവിൽപനശാലകളുടെ കണക്ക് ലഭിച്ചിട്ടില്ല. ശരാശരി 26 കോടിയുടെ മദ്യവിൽപനയാണു സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്. എന്നാൽ ജനതാ കർഫ്യൂവിന്റെ തലേദിവസത്തെ വിൽപന അധികൃതരുടെ കണക്കുകൂട്ടലിനും അപ്പുറത്തായി. മദ്യത്തിൽ നിന്നുള്ള വിൽപന നികുതി 2018 -19 ൽ 9615 കോടി രൂപയായിരുന്നു. 2019 – 20 (ജനുവരി 31വരെ) 7864.71 കോടി നികുതിയായി ലഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad