മദ്യശാലകൾ അടച്ചിടും
കേരളത്തിലെ മുഴുവൻ ബീവറേജ് ഔട്‍ലെറ്റുകളും അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. മദ്യശാലകളിലേക്ക് ആളുകൾ കൂടുതൽ എത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി. രാജ്യത്ത് സമ്പൂര്‍ണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. എന്നുവരെ അടച്ചിടണം എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
ബുധനാഴ്ച ഔട്ട്‌ലറ്റുകള്‍ തുറക്കേണ്ടെന്ന നിര്‍ദേശം എക്‌സൈസ് മന്ത്രി ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാറിന് നല്‍കി. അദ്ദേഹം എല്ലാ മാനേജര്‍മാര്‍ക്കും ഈ നിര്‍ദേശം നല്‍കിക്കഴിഞ്ഞു
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ ബിവറേജസ് അവശ്യസേവനത്തില്‍ ഉള്‍പ്പെടുന്നില്ല. അതിന് വിപരീതമായി ഔട്ട്‌ലറ്റുകള്‍ തുറന്നാല്‍ അത് വലിയ വിവാദത്തിനും ചട്ടലംഘനവുമായി വരാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.
No comments
Post a Comment