കാക്കയങ്ങാട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിയ യുവാവ് അറസ്റ്റിൽ
ഇരിട്ടി :
മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് ടൗണിൽ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ യുവാവിനെ മുഴക്കുന്ന് പോലീസ് അറസ്റ്റുചെയ്തു. കാക്കയങ്ങാട് കൂടലോട് സ്വദേശി കോറോത്ത് അബ്ദുള്‍ ഗഫൂര്‍ (33) ആണ് അറസ്റ്റിലായത്. ഇന്റലിജൻസ് ബ്യുറോവിന് ലഭിച്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കപ്യൂട്ടര്‍ സര്‍വ്വീസ് സെന്ററിന്റെ മറവിൽ ആയിരുന്നു സമാന്തര ടെലഫോൺ എക്സ്ചേഞ്ചിന്റെ പ്രവർത്തനം.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ പ്രത്യേക സംവിധാനത്തിലൂടെ നിരക്ക് കുറച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ഇയാള്‍ ചെയ്തുവെന്നത്.
കാക്കയങ്ങാട് - മുഴക്കുന്ന് റോഡില്‍ ഒന്നരവർഷം മുൻപ് സിപ്പ് സോഫ്റ്റ് ടെക്‌നോളജി എന്ന കപ്യൂട്ടര്‍ സര്‍വ്വീസ് സെന്ററിന്റെ മറവിലായിരുന്നു ഇതിന്റെ പ്രവർത്തനം. ദേശീയ സുരക്ഷയെ പോലും ബാധിക്കുന്ന തരത്തിൽ നിരവധികോളുകൾ ഇതുവഴി വന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ദിനം പ്രതി പാക്കിസ്ഥാനില്‍നിന്നും മറ്റുമുള്ള വിദേശകോളുകള്‍ കാള്‍റൂട്ടിംങ്ങ് ഡിവൈസ് ഉപയോഗിച്ച് ഉപഭോക്താകള്‍ക്ക് മിതമായി നിരക്കില്‍ ലഭ്യമാക്കിയായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ സേവനം നടത്തി വരുന്നവർക്കും സര്‍ക്കാറിനും ഇതുവഴി വലിയ നഷ്ടം വരുത്തി വെക്കുന്ന രിതിയിലുള്ള വന്‍ തട്ടിപ്പാണ് ഇവിടെ നടത്തിയിരിക്കുന്നത് .
ദിവസവും 3000നും 5000നും ഇടയില്‍ കോളുകള്‍ ഇത്തരത്തില്‍ നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തില്‍ നിന്നും ഒരു കപ്യൂട്ടർ , ലാപ്‌ടോപ്പ് , മൊബൈല്‍ ഫോണ്‍, കോള്‍ റൂട്ടിംങ്ങ് ഡിവൈസ് എന്നിവയും പിടിച്ചെടുത്തു. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി കോളുകള്‍ ഇയാള്‍ സ്വീകരിച്ചിരുന്നതായും ഐ ബി സംശയിക്കുന്നു.
ഗള്‍ഫ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ഫോണുകളില്‍ റീചാര്‍ജ്ജ് ചെയ്തു നല്കുകമാത്രമാണ് ചെയ്തതെന്നാണ് ഇവര്‍ പറയുന്നത്. പാക്കിസ്ഥാനുമായി ബന്ധമില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഐ ബി ഉദ്യോഗസ്ഥര്‍ ഇതൊന്നും മുഖവിലക്കെടുത്തിട്ടില്ല. കേരള വിഷന്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. സൈബര്‍ സെല്ലില്‍ നിന്നുള്ള വിദഗ്തര്‍ ഉള്‍പ്പെടെ ഇത് പരിശോധിച്ച് വരുന്നു.
പ്രാഥമിക പരിശോധനയിൽ തന്നെ ഇത്തരം തട്ടിപ്പുകളിലൂടെ ലക്ഷങ്ങളാണ് ഇയാള്‍ ഉണ്ടാക്കിയതെന്നും വ്യക്തമായിട്ടുണ്ട് . ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതാണെന്നാണ് ഇയാള്‍ പറയുന്നത്. ഐ ബിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധമുണ്ട് എന്ന് കണ്ടെത്തിയാല്‍ ഇയാളെ എന്‍ ഐ എ ക്കു കൈമാറും.
സ്ഥാപനം പൂട്ടി പോലീസ് സീല്‍ ചെയ്തു. കാക്കയങ്ങാട് എസ് ഐ ഇ.എന്‍. ബിജോയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും ഐ.ബി സംഘം മണിക്കൂറുകളോളമാണ് സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താൻ പോലീസ് തയാറായിട്ടില്ല.
No comments
Post a Comment