Header Ads

  • Breaking News

    കണ്ണൂരിൽ റിമാന്റ് പ്രതി രക്ഷപെട്ടു



    കണ്ണൂർ: 
    കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിച്ച റിമാൻഡ് പ്രതി രക്ഷപ്പെട്ടു. വളയം വിലങ്ങാട് അടുപ്പൻ കോളനിയിൽ രാജനാണ് രക്ഷപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വളയം പൊലീസ് സ്റ്റേഷനിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ റിമാൻഡ് തടവുകാരനാണ് ഇയാൾ. ബുധനാഴ്ച രാവിലെ 11മണിയോടെ ചികിത്സക്കായി ജയിൽ ജീവനക്കാരാണ് ഇയാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. 21 ഫെബ്രുവരിയിലാണ് ഇയാൾ റിമാൻഡിലായത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad