അംബാനി മുത്താണ് ! കൊറോണക്കാലത്ത് വര്‍ക്ക് അറ്റ് ഹോം പ്രോത്സാഹിപ്പിക്കുന്ന നിലപാടിലേക്ക് ജിയോയും ! ഇനി മുതല്‍ ലഭ്യമാക്കുന്നത് ഇരട്ടി ഡേറ്റ…
കൊറോണ വൈറസ് എവിടെയും ബാധിച്ചതോടെ വര്‍ക്ക് അറ്റ് ഹോം നടപടി പ്രോത്സാഹിപ്പിക്കുകയാണ് ഒട്ടുമിക്ക കമ്പനികളും.
കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി ക്രമീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് താല്‍ക്കാലിക നിയന്ത്രണം.
അതിനാല്‍ തന്നെ 50 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസില്‍ വന്നാല്‍ മതിയാകും. അതാത് വകുപ്പ് മേധാവിമാര്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കണം.
ഒട്ടുമിക്ക കമ്പനികളും വര്‍ക്ക് അറ്റ് ഹോം പദ്ധതി നടപ്പാക്കിയതിനാല്‍ തൊഴിലാളികളെല്ലാം തന്നെ അനുയോജ്യമായ ഡേറ്റാ പ്ലാന്‍ തേടി അലയുകയാണ്.അത്തരക്കാരെ ലക്ഷ്യമിട്ട് ടെലികോം കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്.
ജിയോയുടെ വിവിധ പ്ലാനുകളില്‍ ഇരട്ടി ഡാറ്റയും കൂടുതല്‍ സംസാരസമയവുമാണ് അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത പ്ലാനുകളില്‍ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് കൂടുതല്‍ സംസാരസമയവും ജിയോ അനുവദിച്ചു.
11 രൂപയുടെയും 21 രൂപയുടെയും 51 രൂപയുടെയും 101 രൂപയുടെയും 4ജി ഡാറ്റ പ്ലാനുകളിലാണ് ഇരട്ടി ഡാറ്റ അനുവദിച്ചിട്ടുള്ളത്. ഈ പ്ലാനുകളില്‍ യഥാക്രമം 800 എംബി, 2ജി.ബി, 6 ജി.ബി, 12 ജി.ബി എന്നിങ്ങനെയാണ് ഡാറ്റ ലഭിക്കുക.
മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് വിളിക്കുന്നതിന് 75, 200, 500, 1000 മിനുട്ടുകളാണ് യഥാക്രമം ലഭിക്കുക. അതായത് 11 രൂപയുടെ ഡാറ്റാ വൗച്ചര്‍ പ്ലാനില്‍ 800 എംബി 4ജി ഡാറ്റയും 75 മിനുട്ട് മറ്റ് നെറ്റ് വര്‍ക്കുകളിയേക്ക് സംസാര സമയവും ലഭിക്കും.
നിലവിലുള്ള പ്ലാനിന്റെ കാലാവധിയാകും ഉണ്ടാകുക.21 രൂപ ചാര്‍ജ് ചെയ്താല്‍ 2 ജി.ബി ഡാറ്റയാണ് ലഭിക്കുക. നേരത്തെ ഇത് ഒരു ജി.ബിയായിരുന്നു. 200 മിനുട്ട് മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് സംസാര സമയവും ലഭിക്കും.
51 രൂപയുടെ പ്ലാന്‍ പ്രകാരം നേരത്തെ ലഭിച്ചിരുന്ന 3 ജി.ബിക്കുപകരം 6 ജി.ബി ഡാറ്റ ലഭിക്കും. 500 മിനുട്ടാനാണ് സംസാര സമയം. 101 രൂപ ചാര്‍ജ് ചെയ്താല്‍ നേരത്തെയുള്ള 6 ജി.ബിക്കുപകരം 12 ജി.ബി ഡാറ്റ ലഭിക്കും. 1000 മിനുട്ട് സംസാരസമയവും ഉണ്ടാകും.
വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കൂടുതല്‍ പേര്‍ തയ്യാറാകുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഡാറ്റ നല്‍കാന്‍ ജിയോ തീരുമാനിച്ചത്. എന്തായാലും ജിയോയുടെ പദ്ധതി നിരവധി ആളുകള്‍ക്ക് ഗുണകരമാകുമെന്നുറപ്പ്.
No comments
Post a Comment