Header Ads

  • Breaking News

    ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു



    തിരുവനന്തപുരം: 
    ബിജെപിയുടെ സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍കെ സുരേന്ദ്രന് കീഴില്‍ പദവികളൊന്നും ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ എഎന്‍ രാധാകൃഷ്ണനെയും ശോഭ സുരേന്ദ്രനേയും എംടി രമേശിനേയും ഉള്‍പ്പെടുത്തിയാണ് പുതിയ പട്ടിക. കെ സുരേന്ദ്രന് കീഴില്‍ സംഘടനാ പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന എഎന്‍ രാധാകൃഷ്ണും ശോഭ സുരേന്ദ്രനും ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് മാറി പുതിയ പട്ടികയില്‍ വൈസ് പ്രസിഡന്റുമാരായി. എംടി രമേശ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരും. ജോര്‍ജ്ജ് കുരിയന്‍, സി കൃഷ്ണകുമാര്‍, അഡ്വ പി. സുധീര്‍ എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍. എപി അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. എല്ലാ വിഭാഗങ്ങളേയും ഉള്‍കൊള്ളുന്ന പട്ടികയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രഖ്യാപനം.

    No comments

    Post Top Ad

    Post Bottom Ad