Header Ads

  • Breaking News

    വി​വാ​ഹം ക​ഴി​ഞ്ഞ് പ​തി​നാ​ലാം ദി​ന​ത്തി​ൽ യു​വ​തി മ​രി​ച്ച സം​ഭ​വം : പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍


    തൃശ്ശൂര്‍:
    വിവാഹം കഴിഞ്ഞ് 14 ാം ദിവസമാണ് പെ​രി​ങ്ങോ​ട്ടു​ക​ര കി​ഴ​ക്കും​മു​റി ക​രു​വേ​ലി വീ​ട്ടി​ൽ അ​രുണി​ന്‍റെ ഭാ​ര്യ ശ്രു​തി (26) യെ ബാത്ത്റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ആരും സംശയം പ്രകടിപ്പിക്കാതിരുന്നതിനാല്‍ ഹൃദയാഘാതമോ മറ്റോ സംഭവിച്ചതാകാം എന്ന് കരുതി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്വാഭാവിക മരണമെന്ന നിലയില്‍ ശവസംസ്കര ചടങ്ങുകളും നടത്തി.എന്നാല്‍ കഴിഞ്ഞ ദിവസം വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണത്തില്‍ സംശയം ഉയര്‍ന്നിരിക്കുന്നത്. അസ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ക​ഴു​ത്തി​ന് ചു​റ്റു​മു​ള്ള നിർ​ബ​ന്ധി​ത ബ​ലം മൂ​ല​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.
    2020 ജ​നു​വ​രി ആ​റി​നു രാ​ത്രി ഒന്‍പതരയോടെ പെ​രി​ങ്ങാ​ട്ടു​ക​ര​യി​ലുള്ള ​അ​രു​ണി​ന്‍റെ വീ​ട്ടി​ലാണ് ശ്രുതിയെ മരിച്ചനിലയ്ല്‍ കണ്ടെത്തിയത്. മ​ക​ൾ മ​രി​ച്ച് മു​പ്പ​ത്തി​യെ​ട്ടാം ദി​വ​സ​മാ​യ ഫെ​ബ്രു​വ​രി 13നാ​ണു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കൈ​യി​ൽ കി​ട്ടി​യ​തെ​ന്നും അ​തി​ലെ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തു വ​രെ​യും മ​ക​ളു​ടെ മ​ര​ണ ത്തി​ൽ സം​ശ​യം തോ​ന്നി​യി​രു​ന്നി​ല്ലെ​ന്നും ശ്രു​തി​യു​ടെ പി​താ​വ് മു​ല്ല​ശേ​രി പ​റ​ന്പ​ൻ​ത​ളി സ്വ​ദേ​ശി ന​രി​യം​പു​ള്ളി ആ​നേ​ട​ത്ത് സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​യു​ന്നു.
    മു​ഖ​ത്തും ത​ല​യി​ലും ക​ഴു​ത്തി​ലും മു​റി​വു​ക​ളു​ള്ള​താ​യി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ സൂ​ച​ന​കളുണ്ട്.
    ആ​സൂ​ത്രി​ത​മാ​യ ഒ​രു കൊ​ല​പാ​ത​ക​മാ​ണെ​ന്നു​പോ​ലും സം​ശ​യി​ക്കാ​വു​ന്ന സൂചനകളെക്കുറിച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം നട​ത്തി കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ന്തി​ക്കാ​ട് പൊ​ലി​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പിതാവ് ആവശ്യപ്പെട്ടു.ശ്രു​തി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് ഭ​ർ​തൃ​വീ​ട്ടു​കാ​ർ ആ​ദ്യം ന​ൽ​കി​യ മൊ​ഴി​യും ഇ​പ്പോ​ൾ ല​ഭി​ച്ച പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർട്ടി​ലെ വി​വ​ര​ങ്ങ​ളും ത​മ്മി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെന്ന് സ്ഥിരീകരിച്ച അന്തിക്കാട് പോലീസ് ഇ​ത് സം​ബം​ന്ധി​ച്ച് പഴുത​ട​ച്ച അ​ന്വേ​ഷ​ണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad