കാസര്‍കോട്ടെ കോറോണബാധിതനായ വ്യക്തിയുടെ യാത്രകളില്‍ ദുരൂഹത: കളക്ടര്‍ ഡി.സജിത്ത് ബാബു. കണ്ണൂരിലും അയാൾ വന്നിരുന്നു.
കാസര്‍കോട്:
കാസര്‍കോട്ടെ കോറോണബാധിതനായ വ്യക്തിയുടെ യാത്രകളില്‍ ദുരൂഹതയെന്ന് കളക്ടര്‍ ഡി സജിത്ത് ബാബു മാതൃഭൂമിന്യൂസിനോട്. മംഗലാപുരത്ത് രക്തപരിശോധന നടത്തിയത് അടക്കമുള്ളകാര്യങ്ങള്‍ മറച്ചുവെച്ചു. റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ജില്ലാ ഭരണകൂടം ബുദ്ധിമുട്ടുകയാണെന്നും ഡി സജിത്ത് ബാബു. നഗരത്തില്‍ നിയന്ത്രണം ലംഘിച്ച് തുറന്ന കടകള്‍ കളക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു.
അധികൃതരുടെ നിര്‍ദ്ദേശം ലംഘിച്ച കാസര്‍കോട് കൊവിഡ് ബാധിതനെതിരെ കേസെടുത്തു. ആരോഗ്യ വകുപ്പിന്റെ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് വ്യാപക സമ്പകര്‍ക്കത്തിലാണ് ഇയാള്‍ ഏര്‍പ്പെട്ടത്. ഇപ്പോഴും ഇയാള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല, വിവരങ്ങള്‍ പറയുന്നില്ലെന്നും കളക്ടര്‍ പറഞ്ഞു
No comments
Post a Comment