Header Ads

  • Breaking News

    സെക്യൂരിറ്റി ഓഫീസർ




    സംസ്ഥാനത്തെ വിവിധ ജില്ലകളിലെ   82 സഹകരണ സംഘം/ബാങ്കുകളിലെ  ജൂനിയർ ക്ലർക്‌/ കാഷ്യർ (കാറ്റഗറി നമ്പർ: ‐ 1/2020)  തസ്-തികയിലെ സഹകരണ സർവീസ്- പരീക്ഷാ ബോർഡ്- 194 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ്‌- നടത്തുന്ന എഴുത്ത്‌ പരീക്ഷയുടേയും  സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ ബോർഡ്- നൽകുന്ന ലിസ്റ്റിൽനിന്നും സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക്- ലിസ്റ്റിൽനിന്നാണ്‌ നിയമനം. ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്കുകളാണ്‌ നിയമനാധികാരി. യോഗ്യത സഹകരണ നിയമത്തിന് വിധേയമാണ്‌. എസ്‌എസ്‌എൽസി, അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്-സണൽ കോ -ഓപറേറ്റീവ്ട്രെയിനിങ്‌- കോഴ്സ്‌ (ജൂനിയർ ഡിപ്ലോമ ഇൻ കോ -  ഓപറേഷൻ) അടി-സ്ഥാന യോഗ്യതയായിരിക്കും. 

    കാസർകോട്‌ ജില്ലയിലെ  ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ല-യിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയ-മന-ത്തിന്‌ കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ്- (ജിഡിസി),  കേരള സംസ്ഥാന സഹകരണ യൂണിയന്റെ ജൂനിയർ ഡിപ്ലോമ ഇൻ കോ -ഓപറേഷന് (ജെഡിസി) തുല്യ-മായ അടിസ്ഥാന യോഗ്യതയായിരിക്കും. എന്നാൽ സഹകരണം ഐശ്ചികവിഷയമായി എടുത്ത ബികോം ബിരുദവും  ഏതെങ്കിലും അംഗീ-കൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും  സഹക-രണ ഹയർഡിപ്ലോമയും ( കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്‌ഡിസി അല്ലെ-ങ്കിൽ എച്ച്ഡിസി ആൻഡ്‌- ബിഎം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ‐ ഓപറേറ്റീവ്‌ ട്രെയിനിങിന്റെ എച്ച്ഡിസി അല്ലെ-ങ്കിൽ എച്ച്-ഡി-എം), കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (സഹകരണം  ആൻഡ്‌ ബാങ്കിങ്‌-) ഉളളവർക്കും അപേക്ഷിക്കാം.


    . പ്രായം :18–-40. 2020  ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  നിയമാനുസൃത ഇളവ്‌ ലഭിക്കും. ഒരു സംഘം/ ബാങ്കിന്റെ യോഗ്യത ലിസ്റ്റിൽ ഉൾപ്പെ-ടുന്നവർക്ക്‌ -അതത്‌ സംഘത്തിലെ അഭി-മുഖം 20 മാർക്കിനായി-രി-ക്കും. അഭി-മുഖ-ത്തിന് ഹാജ-രാ-യാൽ മൂന്ന്‌ മാർക്കും  സ്വന്തം ജില്ലയിൽ അഭി-മു ഖ-ത്തിന് ഹാജ-രാ-കുന്നവർക്ക്‌- അഞ്ച്‌ മാർക്കും ലഭിക്കും. അപേക്ഷാഫോറത്തിൽ സ്വന്തം ജില്ല വ്യക്തമാക്കേണ്ടതും അഭിമുഖ സമയത്ത്-, ബന്ധപ്പെട്ട റവന്യൂ അധികാരികളിൽനിന്നും ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ്‌ ഹാജരാക്കേണ്ടതുമാണ്. 


    എന്നാലേ നേറ്റിവിറ്റി മാർക്ക് ലഭി-ക്കൂ. ഒരാൾക്ക്‌ഒരു ജില്ല-യുടെ നേറ്റി-വിറ്റി മാർക്കിന് മാത്രമേ അർഹതയുണ്ടാകൂ ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം/ ബാങ്കുകളിലേ-ക്ക് അപേക്ഷിക്കാം.  ഒന്നിൽ കൂടുതൽസംഘം/ബാങ്കിലേക്ക്- അപേക്ഷിക്കാൻ  ഒരു അപേക്ഷ ഫോറവും ഒരു ചെലാൻ/ഡിമാൻഡ്‌ - ഡ്രാഫ്‌-റ്റും മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ. വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും  http://www.csebkerala.org എന്ന website ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മാർച്ച്‌ 31 വൈകിട്ട്‌  അഞ്ച്‌.   അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി, സഹകരണ സർവീസ്‌- പരീക്ഷാ ബോർഡ്‌, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്‌, ഓവർ ബ്രിഡ്‌ജ് , ജനറൽ പോസ്‌റ്റ്‌ ഓഫീസ്-, തിരുവനന്തപുരം 695001 എന്ന വിലാസത്തിലാണ്‌ ലഭിക്കേണ്ടത്‌.

    No comments

    Post Top Ad

    Post Bottom Ad