Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ ആരോഗ്യ പരിശോധന കർശനമാക്കി



    ട്ടന്നൂർ:

    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരീക്ഷണവും ആരോഗ്യ പരിശോധനയും ശക്തമാക്കി. പൊലീസിന്റെ സേവനം ഉൾപ്പെടെ ലഭ്യമാക്കിക്കൊണ്ടാണ‌് 24 മണിക്കൂറും ആരോഗ്യ വകുപ്പിന്റെ പരിശോധന നടക്കുന്നത‌്.  നേരത്തെ ഇരുപതംഗ സംഘമാണ‌് പരിശോധനയ‌്ക്കുണ്ടായിരുന്നത‌്. 

    നിരീക്ഷണവും പരിശോധനയും ഊർജിതമാക്കാൻ  ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമടങ്ങുന്ന  16 അംഗ ടീമിനെക്കൂടി പുതുതായി നിയോഗിച്ചു. ഇപ്പോൾ പത്ത‌് ഡോക്ടർമാർ, 14 സ‌്റ്റാഫ‌് നേഴ‌്സ‌്, 12 ഹെൽത്ത‌് ഇൻസ‌്പെക്ടർമാർ എന്നിവരാണുള്ളത‌്.  

    ഡോ. സോനു, ഡോ. മുഹമ്മദ് ഇസ്മയിൽ, ഹെൽത്ത് ഇൻസ്പെക്ടർ ബാബുരാജ് അയ്യല്ലൂർ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ‌് പരിശോധനയ‌്ക്ക‌് നേതൃത്വം നൽകുന്നത‌്.  അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകളിൽ രണ്ട‌് ബാച്ചുകളായാണ‌് പരിശോധന. മുഴുവൻ യാത്രക്കാരെയും പഴുതടച്ച‌് നിരീക്ഷിക്കുന്നതിനാണ‌് പൊലീസിന്റെകൂടി സേവനം ലഭ്യമാക്കിയത‌്. എല്ലാ ദിവസവും വിമാനത്താവളത്തിലെ ഗ്രൗണ്ട‌് ഹാന്റിലിങ്‌ സ‌്റ്റാഫ‌് ഉൾപ്പെടെ മുഴുവൻപേർക്കും ആരോഗ്യ ബോധവൽക്കരണ ക്ലാസും നൽകുന്നുണ്ട‌്.

    No comments

    Post Top Ad

    Post Bottom Ad