ലോക് ഡൗണില്‍ തുടര്‍ തീരുമാനങ്ങള്‍ ഏപ്രില്‍ 10 വരെയുള്ള സ്ഥിതി വിലയിരുത്തിയ ശേഷം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തിയാകും ലോക്ക് ഡൗണില്‍ തുടര്‍ തീരുമാനമുണ്ടാകുകയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി വിശദമായ വിലയിരുത്തല്‍ യോഗങ്ങള്‍ വരും ദിവസങ്ങളില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഏപ്രില്‍ പത്ത് വരെയുള്ള രാജ്യത്തിന്റെ സ്ഥിതി വിലയിരുത്തിയ ശേഷമാകും ലോക്ക് ഡൗണ്‍ അവസാനിപ്പിക്കണമോ നീട്ടണമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഔദ്യോഗിക കണക്ക് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള രോഗികളുടെ എണ്ണം 3074 ആയി.
ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം അഞ്ഞൂറോളം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിച്ച് 77 പേര്‍ മരിച്ചു. 3030 പേര്‍ ആണ് ചികിത്സയില്‍ ഉള്ളത്. 267 പേര്‍ക്ക് ഭേദമായി. കേന്ദ്രമന്ത്രിമാരുടെ പ്രത്യേക യോഗം നരേന്ദ്രമോദി വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
No comments
Post a Comment