ലോക്ക്ഡൗണ്‍ ലംഘനം; 1000 മുതല്‍ 5000 രൂപ വരെ സെക്യൂരിറ്റി ഈടാക്കി വാഹനം വിട്ടുനല്‍കും
ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ സെക്യൂരിറ്റിത്തുക ഈടാക്കി ഉപാധികളോടെ വിട്ടയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
സ്വമേധയാ പരിഗണിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവനും ജസ്റ്റിസ് ടി.ആര്‍. രവിയും അടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ സെക്യൂരിറ്റിക്കുപുറമേ ഉടമ സ്വന്തംപേരിലുള്ള ബോണ്ടും വാഹനത്തിന്റെ അസല്‍ രേഖകളുടെ പകര്‍പ്പും ഹാജരാക്കണം.
സെക്യൂരിറ്റിത്തുക
ഇരുചക്രവാഹനങ്ങള്‍ 1000 രൂപ
കാര്‍ അടക്കമുള്ളവയ്ക്ക് 2000 രൂപ
ഇടത്തരം വാഹനങ്ങള്‍ക്ക് 4000 രൂപ
വലിയ വാഹനങ്ങള്‍ക്ക് 5000 രൂപ എന്ന ക്രമത്തിലാണ് സെക്യൂരിറ്റി തുക ഈടാക്കുക.
No comments
Post a Comment