“എന്‍റെ കയ്യിലുണ്ടായിരുന്ന അവസാനത്തെ 10 രൂപയാണ് നിങ്ങള്‍ ചോദിച്ചപ്പോള്‍ തന്നത്” കൊച്ചിൻ ഹനീഫയെ കുറിച്ച് മറക്കാനാവാത്ത സംഭവം വെളിപ്പെടുത്തി മണിയൻപിള്ള രാജു
1979 ല്‍ അഷ്ടാവക്രന്‍ എന്ന ചിത്രത്തിലെ ഒരു ചെറിയ റോളില്‍ അഭിനയരംഗത്തേക്ക് എത്തിയ കൊച്ചിൻ ഹനീഫ നമ്മോട് യാത്ര പറഞ്ഞിട്ട് ഇപ്പോൾ പത്ത് വർഷം കഴിഞ്ഞിരിക്കുകയാണ്. 2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിന്‍ ഹനീഫ മലയാളത്തിന് കണ്ണീരിലാക്കി വിടപറഞ്ഞത്. ആദ്യമൊക്കെ വില്ലൻ വേഷങ്ങളിലൂടെ അഭിനയം ആരംഭിച്ചെങ്കിലും പിന്നീട് ഹാസ്യ വേഷങ്ങളിലൂടെയാണ് അദ്ദേഹം പേരെടുത്തത്. പഴയകാല മദ്രാസ് സിനിമാ ജീവിതത്തില്‍ തനിക്ക് ഉണ്ടായിരുന്ന ഉറ്റമിത്രം കൊച്ചിന്‍ ഹനീഫയുമായി ബന്ധപെട്ടു ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മണിയൻപിള്ള രാജു. മണിയൻപിള്ള രാജുവും കൊച്ചിൻ ഹനീഫയും ചാൻസുകൾ തേടിയും ശുപാർശകൾ തേടിയും സിനിമയോടുള്ള മോഹവുമായി അലഞ്ഞുതിരിഞ്ഞ് ഉമാലോഡ്ജില്‍ ഞെരിങ്ങി ജീവിക്കുന്ന കാലത്ത് ഒരു ദിവസം രാവിലെ മണിയന്‍പിള്ള പുറത്തുപോവാന്‍ നേരം കൊച്ചിന്‍ ഹനീഫയോട് 10 രൂപ കടം മേടിച്ചു .
മണിയൻപിള്ള രാജു പുറത്തുപോയി തിരികെ വന്നപ്പോൾ ഭക്ഷണം കഴിക്കുവാൻ പോകാതെ ഇരിക്കുന്ന കൊച്ചിൻ ഹനീഫയെ ആണ് കണ്ടത്. കാര്യമന്വേഷിച്ചപ്പോൾ കൊച്ചിൻ ഹനീഫ ഇങ്ങനെ പറഞ്ഞു. ‘ എന്‍റെ കയ്യിലുണ്ടായിരുന്ന അവസാനത്തെ 10രൂപയാണ് നിങ്ങള്‍ ചോദിച്ചപ്പോള്‍ തന്നത് ‘ . എന്താണ് നിങ്ങൾ ഇങ്ങനെ ചെയ്തത് എന്ന മണിയൻപിള്ളരാജുവിന്റെ ചോദ്യത്തിന് ‘എനിക്ക് അറിയാം നിനക്ക് വിശപ്പ് സഹിക്കാന്‍ പറ്റില്ലെന്ന് എനിക്കൊക്കെ ഇത് ശീലമാണെടോ’, എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ പറഞ്ഞ കൊച്ചിൻ ഹനീഫയെ തനിക്ക് ജീവിതത്തിൽ മറക്കാൻ സാധിക്കില്ല എന്നാണ് മണിയൻപിള്ളരാജു പറയുന്നത്.
No comments
Post a Comment