കണ്ണൂരിൽ 11 കാരനടക്കം നാലു പേര്‍ക്കു കൂടി കൊറോണ; ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 60 ആയി
കണ്ണൂർ :
ഷാര്‍ജയില്‍ നിന്നെത്തിയ 11കാരനടക്കം ജില്ലയില്‍ നാലു കൂടി ബുധനാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ചെറുവാഞ്ചേരി സ്വദേശികളാണ് ഇവരില്‍ മൂന്നു പേരും. ഒരാള്‍ മാടായി സ്വദേശിയാണ്.
മാര്‍ച്ച് 15ന് കരിപ്പൂര്‍ വഴിയാണ് 11കാരന്‍ നാട്ടിലെത്തിയത്. കുട്ടിയുടെ ബന്ധുക്കളാണ് കൊറോണബാധിതരായ 35ഉം 32ഉം വയസ്സുള്ള മറ്റു രണ്ടുപേര്‍. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ രോഗബാധിതരായത്. ഏപ്രില്‍ 7ന് അഞ്ചരക്കണ്ടിയിലെ പ്രത്യേക കോവിഡ് ആശുപത്രിയിലാണ് മൂന്നു പേരും സ്രവപരിശോധനയ്ക്ക് വിധേയരായത്.
നിസാമുദ്ദീനില്‍ നിന്ന് മാര്‍ച്ച് 10ന് നാട്ടിലെത്തിയ മാടായി സ്വദേശിയാണ് കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട നാലാമത്തെയാള്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഇദ്ദേഹം സ്രവ പരിശോധനയ്ക്ക് വിധേയനായത്. നാലു പേരും നിലവില്‍ ആശുപത്രി നിരീക്ഷണത്തിലാണ്.
ഇതോടെ ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 60 ആയി. ഇവരില്‍ 26 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.
ഇതോടെ ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 60 ആയി. ഇവരില്‍ 26 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.
No comments
Post a Comment