Header Ads

  • Breaking News

    റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ 19,952 ഒഴിവുകളെന്ന് വ്യാജ വിജ്ഞാപനം..

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRDnNHdmdDoI-M9LGlR4Rde6M1vNDQaKbzVp6Cw5MpK-G-3oKOIHvntEqxoaFG1sGAgRem_n9p6szgzL5sRmMGYWdutUM210AOOSzf5wP65RBSn61PR9ns4MecxdtYc-Iw0hBCXUYRXci6/s320/Thozhil+Vartha+Plus++001.jpg

    റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിലെ (ആർ.പി.എഫ്) 19,952 തസ്തികകളിലേക്കുള്ള വിജ്ഞാപനമെന്ന പേരിൽ മാധ്യമങ്ങളിൽ വന്ന പരസ്യം വ്യാജമെന്ന് റെയിൽവേ. ഈ പരസ്യം വ്യാജമാണെന്ന് ഫെബ്രുവരിയിൽ തന്നെ റെയിൽവേ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന് ശേഷവും നിരവധി പേരാണ് ഈ തസ്തികയെക്കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തത്.


    പണം കൊടുക്കുന്നവർക്ക് നിയമനം ഉറപ്പാക്കുന്ന തരത്തിലുള്ള വ്യാജ വിജ്ഞാപനമാണ് പുറത്ത് വിട്ടിരുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു വിജ്ഞാപനവും പുറത്തു വിട്ടിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി. റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പുറത്ത് വരുന്ന വിവരങ്ങൾ മാത്രം പിന്തുടരാൻ ഉദ്യോഗാർഥികൾ ശ്രദ്ധിക്കണമെന്നും റെയിൽവേ വ്യക്തമാക്കി.

    Tags: Indian Railway, Fake News, Railway Recruitment

    No comments

    Post Top Ad

    Post Bottom Ad