കൊവിഡ് 19: കണ്ണൂർ- കാസര്‍കോഡ് അതിർത്തികളില്‍ ഗതാഗത നിയന്ത്രണം
കണ്ണൂർ:
കണ്ണൂർ- കാസര്‍കോഡ് ജില്ലകൾ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കൂടി വാഹനങ്ങൾ കടന്നുപോകുന്നതിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകൾ പരസ്പരം ബന്ധപ്പെടുത്തുന്ന ഒരു പാത ഒഴികെ ബാക്കിയെല്ലാം പൂർണമായി അടച്ചു.
ശനിയാഴ്ച വൈകീട്ട് ആണ് മലയോര ഹൈവെ യിലെ പുതിയ പാലം ഒഴികെയുള്ള എല്ലാ റോഡുകളും അടച്ചത്. പുതിയപാലം വഴി ആശുപത്രി ആവശ്യങ്ങൾക്ക് മാത്രമേ വാഹനം കടത്തി വിടൂ. സമാനമായി കാങ്കോൽ ആലപടമ്പ, പെരിങ്ങോം വയക്കര പഞ്ചായത്തുകളിൽ നിന്ന് ചീമേനി ഭാഗത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടു. പകരം ദേശീയപാതയിൽ കൂടി മാത്രം കാസർകോട് ജില്ലയിലേക്ക് പ്രവേശിക്കാം.
കാസര്‍കോഡ് ജില്ലയിൽ കോവിഡിന്റെ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ അതിർത്തികളിൽ വിദഗ്ദ്ധ മെഡിക്കൽ സംഘത്തെ വിന്യസിക്കും. ജില്ലയിൽ പ്രവേശിക്കുന്ന യാത്രക്കാരെ സ്ക്രീനിംഗ് നടത്തി മാത്രമേ കടതിവിടൂ. ഇതിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി കണ്ണൂർ പോലീസ് ചീഫ്‌ന്റെ നിർദ്ദേശം പ്രകാരമാണ് ശനിയാഴ്ച വൈകിട്ട് മുതൽ ഇട റോഡുകൾ പൂർണമായി അടച്ച് ഗതാഗതം നിയന്ത്രിച്ചിട്ടുള്ളത്.
No comments
Post a Comment