തമിഴ്‌നാട് വൈദ്യുതി കമ്പനിയില്‍ 2900 ഫീല്‍ഡ് അസിസ്റ്റന്റ് ഒഴിവുകള്‍..
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-F76WcNDBILfi4wqtAc1V2ueOwDogIke6-4Hv8tb3uXuXhFHblGgnU4ErwenENpRKan6aaFgKjIWTEZNiwTs5s65LEdMF-0o1q_y8Kr1SzkJh5fSOhfIcd2sDXqmxn1DGme-TGIrL08Ig/s320/1584537888443781-0.jpg
തമിഴ്നാട്ടിലെ പൊതുമേഖലാസ്ഥാപനമായ തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ (TANGEDCO) ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 2900 അവസരം. ഓൺലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യത്തെ മൂന്നുമാസം പരിശീലനമുണ്ടായിരിക്കും.
യോഗ്യത
ഇലക്ട്രീഷ്യൻ/ വയർമാൻ/ഇലക്ട്രിക്കൽ എന്നിവയിൽ ഐ.ടി.ഐ. (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നാഷണൽ അപ്രന്റിസ് സർട്ടിഫിക്കറ്റ്). ട്രേഡുകൾ സെന്റർ ഓഫ് എക്സലൻസ് സ്കീമിൽ വരുന്നതായിരിക്കണം. തമിഴ് ഭാഷയിൽ പരിജ്ഞാനമുണ്ടായിരിക്കണം.
തമിഴ് വിഷയം ഉൾപ്പെടുന്ന എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരേയും തമിഴ് മീഡിയത്തിൽ പഠിച്ചവരേയും തമിഴ് ഭാഷാപ്രാവീണ്യമുള്ളവരായി കണക്കാക്കും.
പ്രായപരിധി
30 വയസ്സ്.
തിരഞ്ഞെടുപ്പ്
ശാരീരികപരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ രണ്ടു മണിക്കൂറുള്ള ഒ.എം.ആർ. ഷീറ്റ് മുഖേനയുള്ളതായിരിക്കും. ചോദ്യപേപ്പറിന് മൂന്ന് ഭാഗങ്ങളുണ്ടാകും. ആദ്യത്തെ ഭാഗത്ത് ജനറൽ തമിഴ് ആൻഡ് ഇംഗ്ലീഷും രണ്ടാമത്തെ ഭാഗത്ത് ആപ്റ്റിറ്റിയൂഡ് ആൻഡ് മെന്റൽ ടെസ്റ്റും മൂന്നാമത്തെ ഭാഗത്ത് വിഷയാധിഷ്ഠിത ചോദ്യങ്ങളുമായിരിക്കും ഉണ്ടാവുക. ആദ്യത്തെ രണ്ട് പാർട്ടിന് 20 മാർക്ക് വീതവും മൂന്നാമത്തെ പാർട്ടിന് 60 മാർക്കുമാണുള്ളത്. ആകെ 100 മാർക്ക്. - പരീക്ഷാകേന്ദ്രത്തെക്കുറിച്ചുള്ള അറിയിപ്പ് വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷാഫീസ്
1000 രൂപ. എസ്.സി. - എസ്.ടി./ എസ്.സി.എ. വിഭാഗത്തിന് 500 രൂപ. ഓൺലൈനായി ഫീസടയ്ക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.tangedco.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും jpeg ഫോർമാറ്റിലും കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ പി.ഡി.എഫ്. ഫോർമാറ്റിലും അപ്ലോഡ്ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
ഏപ്രിൽ 23.
#StaySafe #StayHome

No comments
Post a Comment