Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൊവിഡ്


    സംസ്ഥാനത്തിന് ആശ്വസം നല്‍കി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക് മാത്രമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്.
    കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി മന്ത്രി അറിയിച്ചു. കാസര്‍കോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

    No comments

    Post Top Ad

    Post Bottom Ad