Header Ads

  • Breaking News

    സംസ്ഥാനത്ത് ലോക്ക്ഡൗൺ നീക്കൂക 3 ഘട്ടങ്ങളായി....

    കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 14ന് ശേഷവും സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരും. മൂന്നു ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തുകയുളളൂ. ഓരോ ജില്ലയിലെയും സ്ഥിതി പരിശോധിച്ച ശേഷമാണ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തുക. ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിച്ചാൽ ഇതുവരെയുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാലാണ് നേരിയ രീതിയിൽ ലോക്ക്ഡൗൺ തുടരാൻ തീരുമാനിച്ചത്. അതെസമയം കൊവിഡ് പരിശോധന കർശനമാക്കും.



    Mathrubhumi
    Top Stories|Trending|Specials|Videos| More
    ലോക്ക്ഡൗണ്‍ നിയന്ത്രണം നീക്കാൻ മൂന്നു ഘട്ടങ്ങൾ; പൂട്ടൽ തുടരും
    7 Apr 2020, 02:00 AM IST

    Kerala
    Three steps to move the lockdown control; shutdown will continue
    Mathrubhumi Malayalam News

    തിരുവനന്തപുരം:സംസ്ഥാനത്ത് അടച്ചുപൂട്ടലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾക്ക് മൂന്നു ഘട്ടങ്ങളിലായി ഇളവുവരുത്തും. ഓരോ ഘട്ടത്തിനും 15 ദിവസത്തെ ഇടവേളയുണ്ടാകും. ഓരോ ജില്ലയിലെയും സ്ഥിതി പരിശോധിച്ചായിരിക്കും ഇളവെന്നാണ് നിയന്ത്രണങ്ങളെപ്പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി നൽകിയ ശുപാർശ.

    ഇതിനർഥം സംസ്ഥാനത്ത് നേരിയ ഇളവുകളോടെ ലോക് ഡൗൺ തുടരുമെന്നാണ്. ജില്ലകളിൽ നിയന്ത്രണം എന്തിനൊക്കെയാകാം, എന്തിനൊക്കെ പാടില്ല എന്നിവ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ലോക്ഡൗൺ ഒറ്റയടിക്കു പിൻവലിക്കുന്നത് ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾക്കു തിരിച്ചടിയാകും. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശകളിലുള്ളതെന്നാണ് സൂചന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗണിന്റെ കാലാവധി 14-നാണ് തീരുന്നത്.
    വിമാനത്താവളങ്ങൾ വഴി എത്തുന്നവർക്കെല്ലാം ദ്രുതപരിശോധന നടത്തി രോഗവ്യാപനം തടയണം. വിവിധ അതിർത്തികൾ കടന്നെത്തുന്നവർക്ക് ഇത്തരം പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
    തിങ്കളാഴ്ച വൈകീട്ട് കെ.എം.എബ്രഹാം, അംഗങ്ങളായ അടൂർ ഗോപാലകൃഷ്ണൻ, ഡോ. ബി.ഇക്ബാൽ, ജേക്കബ് പുന്നൂസ് തുടങ്ങിയവർ ചേർന്ന് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

    No comments

    Post Top Ad

    Post Bottom Ad