Header Ads

  • Breaking News

    എംപിമാരുടെ ശമ്പളം 30% വെട്ടിക്കുറച്ചു;2 വർഷത്തേക്ക് എംപി ഫണ്ടില്ല

    എം.പിമാരുടെ ശമ്പളം ഒരു വർഷത്തേക്ക്   30 ശതമാനം ​വെട്ടിക്കുറച്ചു.ശമ്പളവും പെന്‍ഷനും അലവന്‍സുകളും കുറക്കാന്‍ 1954ലെ പാര്‍ലമ​​െന്‍റ്​ ആക്​ട്​ ഭേദഗതി ചെയ്​തുകൊണ്ടുള്ള ഓര്‍ഡിനന്‍സിന്​ കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കി.പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും ശമ്പളവും വെട്ടിക്കുറച്ചിട്ടുണ്ട്.

    രണ്ട്​ വര്‍ഷത്തേക്ക്​ എം.പി ഫണ്ട്​ സസ്പെന്‍ഡ്​ ​െചയ്യാനും ഇത്തരത്തില്‍ സ്വരൂപിക്കുന്ന 7900കോടി രൂപ കോവിഡ്​ ദുരിതാശ്വാസ നിധിയിലേക്ക്​ മാറ്റാനും തീരുമാനിച്ചു.​ രാഷ്​ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരും പ്രതിഫലത്തില്‍ ഒരു പങ്ക്​ ദുരിതാശ്വാസനിധിയിലേക്ക്​​ നല്‍കും. കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേക്കര്‍ വാര്‍ത്തസ​മ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.

    No comments

    Post Top Ad

    Post Bottom Ad