Header Ads

  • Breaking News

    ലോക്ക് ഡൌൺ 30ന് തീരില്ല



    കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 20 ദിവസത്തേക്കാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. സംസ്ഥാനങ്ങൾ ഉത്തരവാദിത്തത്തോടെയാണ് ഇടപെട്ടതെന്നും രാജ്യത്തിന് ഇനിയും സഞ്ചരിക്കാനുണ്ടെന്നും പ്രധാനമന്ത്രി.

    കൊറോണയ്‌ക്കെതിരായി നാം നടത്തുന്ന യുദ്ധം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതായി പ്രധാനമന്ത്രി പറഞ്ഞു . ഇതുവരെ നാം നടത്തിയ പോരാട്ടം വിജയിച്ചു. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

    കൊറോണയ്ക്ക് എതിരായ യുദ്ധത്തില്‍ ജനങ്ങള്‍ അച്ചടക്കമുള്ള സൈനികരായി. ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ഒരു പരിധിവരെ വൈറസ് വ്യാപനത്തെ പിടിച്ചു നിര്‍ത്താനായി ഈ പോരാട്ടം നാം ഇനിയും തുടരും . ആദ്യ കൊറോണ കേസിന് മുന്നേ തന്നെ നമ്മള്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ കണ്ടപ്പോള്‍ തന്നെ ഇന്ത്യ നടപടിയെടുത്തു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. കൊറോണ പ്രതിരോധത്തില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യ

    No comments

    Post Top Ad

    Post Bottom Ad