കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരു വീട്ടിൽ തന്നെയുള്ള 4 പേർക്ക്; രോഗം പകർന്നത് ബന്ധുവിൽ നിന്ന്, പ്രദേശത്ത് അതീവ ജാഗ്രതയ്ക്ക് നിർദ്ദേശം
ജില്ലയില്‍ 13കാരനുള്‍പ്പെടെ നാലു പേര്‍ക്ക് വ്യാഴാഴ്ച കൊറോണ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. 70ഉം 35ഉം 21ഉം വയസ്സുള്ള സ്ത്രീകളാണ് മറ്റു മൂന്നു പേര്. ചെറുവാഞ്ചേരി സ്വദേശികളായ നാലു പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്.
നേരത്തേ കൊറോണ ബാധ സ്ഥിരീകരിച്ച 81കാരന്റെ വീട്ടിലുള്ളവരാണ് പുതുതായി രോഗബാധ കണ്ടെത്തിയ നാലു പേരും.
No comments
Post a Comment