Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് 7 പേർക്ക് കോവിഡ്; സ്ഥിരീകരിച്ചവരുടെ സ്ഥലങ്ങൾ

    കണ്ണൂരിൽ ഇന്ന് 7 പേർക്ക് കോവിഡ്; സ്ഥിരീകരിച്ചവരുടെ സ്ഥലങ്ങൾ

    ഇന്ന് ജില്ലയിൽ  കോളയാട് , കണിച്ചാർ . മൊകേരി , പത്തായക്കുന്ന് , ചെങ്ങളായി ഇവിടങ്ങളിൽ ഓരോരുത്തർക്കും കോട്ടയം മലബാറിൽ 2 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത് . കോട്ടയം മലബാറിലെ രണ്ട് പേർക്ക് സമ്പർക്കം വഴിയുമാണ് കോവിഡ് സ്ഥിരീകരിച്ചത് . 
    ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ലയെന്ന നിലയില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി മരുന്നുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ജില്ലയിലാകെ ഹോം ഡെലിവറിയിലൂടെ മാത്രമാക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
    ഇതിന്റെ ഭാഗമായി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ റേഷന്‍ സാധനങ്ങളും കിറ്റുകളും ഉള്‍പ്പെടെ സൗജന്യമായി വീടുകളിലെത്തിക്കും. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, സന്നദ്ധ വളണ്ടിയര്‍മാര്‍ എന്നിവരെ സഹകരിപ്പിച്ച് ഇതിനുള്ള ക്രമീകരണം ഉറപ്പുവരുത്തും.
    മരുന്ന് ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ വ്യാപകമായി തുറക്കുന്നത് ഒഴിവാക്കുന്നതിനായി അവശ്യസാധനങ്ങളും വീടുകളിലെത്തിക്കും. കണ്ണൂര്‍ കോര്‍പറേഷനിലെ പഴയ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ ഹോംഡെലിവറി സംവിധാനം ജില്ലാ പഞ്ചായത്ത് ഉറപ്പുവരുത്തും.

    No comments

    Post Top Ad

    Post Bottom Ad