Header Ads

  • Breaking News

    രാത്രി 9 മണിക്ക് വിളക്കുകൾ കത്തിക്കാൻ പറഞ്ഞ മോഡിയുടെ നിർദ്ദേശത്തിന് പിന്തുണയുമായി മമ്മൂട്ടി; വീഡിയോ കാണാം


    ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് ലൈറ്റുകൾ അണച്ച് ടോർച്ചോ മറ്റു മാർഗങ്ങളോ ഉപയോഗിച്ച് വെളിച്ചം തെളിച്ച് കൊറോണ ക്കെതിരെ പ്രതികരിക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ഇതിനെതിരെ നിരവധി പ്രതികരണങ്ങളും ട്രോളുകളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതിനോടുള്ള തന്റെ പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്. ഇതിൽ പൂർണ്ണ പിന്തുണ അറിയിച്ച് താരം എല്ലാവരോടും അതിൽ പങ്കെടുക്കുവാനും ആഹ്വാനം ചെയ്യുന്നു.

    ‘കോവിഡെന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റമനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഇൗ സമയത്ത് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യർഥനപ്രകാരം ഞായറാഴ്ച രാത്രി 9 മണി മുതൽ 9 മിനിറ്റ് നേരം എല്ലാവരും അവരവരുടെ വീടുകളിൽ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും ആശംസകളും. ഐക്യത്തിന്റെ സാഹോദര്യത്തിന്റെയും പ്രതീകമായ ഇൗ സംരംഭത്തിൽ എല്ലാവരും പങ്കു ചേരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.’ മമ്മൂട്ടി പറഞ്ഞു.

    രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പുതിയ ആഹ്വാനം. വൈദ്യുതി വിളക്കുകള്‍ അണച്ച്‌, മൊബൈല്‍, ടോര്‍ച്ച്‌ എന്നിവ ഉപയോഗിച്ച്‌ വീടിന്റെ വാതില്‍പ്പടിയിലോ മട്ടുപ്പാവിലോ നിന്നു വെളിച്ചം തെളിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തിന്റെ ഐക്യം തെളിയിക്കാനാണ് ഇത്തരത്തില്‍ വെളിച്ചം തെളിയിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad