Header Ads

  • Breaking News

    അവൾ എന്റെ ഫ്രെയിമിൽ വന്നാൽ കട്ട് പറയാൻ ഞാൻ മറക്കും;നിത്യാ മേനോന് ഗംഭീര പിറന്നാൾ ആശംസകൾ നേർന്ന് അഞ്ജലി മേനോൻ


    സെവൻ ഒ ക്ലോക്ക് എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തി ആകാശ ഗോപുരം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നിത്യാമേനോൻ. കോളാമ്പി, ആറാം തിരുകല്പന എന്നിവയാണ് നിത്യയുടെ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രങ്ങൾ. കേരള കഫെ, ഉറുമി, അൻവർ, ഉസ്താദ് ഹോട്ടൽ, 100 ഡേയ്സ് ഓഫ് ലവ്, തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിലും തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഓരോ കാര്യത്തിലും തന്റേതായ നിലപാടുകളുള്ള താരം ആരാധകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇപ്പോൾ താരത്തിന് ജന്മദിനാശംസകൾ നേരുകയാണ് സംവിധായികയായ അഞ്ജലി മേനോൻ.

    അഞ്ജലി മേനോൻ ഒരുക്കിയ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൽ നിത്യ മേനോൻ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നടാഷ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഫെയ്സ്ബുക്കിൽ നിത്യകൊപ്പം ഉള്ള ഒരു ചിത്രവും ഒപ്പം ഒരു കുറിപ്പും പങ്കു വെച്ച് കൊണ്ടാണ് അഞ്ജലിമേനോൻ ജന്മദിന ആശംസകൾ നേരുന്നത്. “നിത്യയുടെ കൂടെ ജോലി ചെയ്തപ്പോഴെല്ലാം എനിക്കീ പ്രശ്നം ഉണ്ടായിരുന്നു , അവൾ എന്റെ ഫ്രെയിമിൽ വന്നാൽ കട്ട് പറയാൻ ഞാൻ മറക്കും. ഈ ജന്മദിനത്തിൽ നിന്റെ ധൈര്യവും കഴിവുമെല്ലാം പകർത്താൻ പറ്റുന്ന ഫ്രെയിമുകൾ നിനക്ക് ലഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ..ഒരുപാട് സ്നേഹം സുന്ദരി. പിറന്നാളാശംസകൾ” എന്നാണ് അഞ്ജലി കുറിച്ചത്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad