Header Ads

  • Breaking News

    കണ്ണൂരില്‍ വീട് കേന്ദ്രീകരിച്ച്‌ നടത്തിയ ചാരായ വാറ്റ് പിടികൂടി

    കണ്ണൂര്‍:
     ലോക്ഡൗണിന്റെ ഭാഗമായി മദ്യഷാപ്പുകള്‍ അടച്ചു പൂട്ടിയതിന്റെ മറവില്‍ വീട്ടില്‍ ചാരായ നിര്‍മ്മാണം നടത്തിയത് എക്സൈസ് കണ്ടെത്തി. മഠപ്പുരച്ചാല്‍ സ്വദേശി വാഴേപ്പടവില്‍ വീട്ടില്‍ മത്തച്ചന്‍ എന്ന മത്തായിയുടെ വീട്ടില്‍ നിന്നാണ് 200 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും വാറ്റു ഉപകരണങ്ങളും പേരാവൂര്‍ എക്‌സൈസ് സംഘം കണ്ടെത്തിയത്. പ്രതി ഓടിപോയതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളുടെ നേതൃത്വത്തില്‍ മണത്തണ, പേരാവൂര്‍, ആറളം ഫാം മേഖലയില്‍ വില്‍പ്പന നടത്തുകയായിരുന്നു.
    എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ എം.പി സജീവന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പി.സി ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.എം ജയിംസ്, വി.എന്‍ സതീഷ്,എന്‍.സി വിഷ്ണു, പി.ജി അഖില്‍ എന്നിവര്‍ പങ്കെടുത്തു.കണ്ണൂര്‍ എക്സൈസ് സി.ഐയും സംഘവും കുണിയില്‍ പാലത്തിന് സമീപത്തെ സന്തൂസ് ക്വര്‍ട്ടേഴ്സില്‍ നടത്തിയ റെയ്ഡില്‍ കമ്ബനി ലേബല്‍ പതിക്കാത്ത 25 ലിറ്രര്‍ മദ്യവും പിടികൂടി. കൊട്ടാരക്കര ഓടാനവട്ടം സ്വദേശി റോമിയോയെ അറസ്റ്റ് ചെയ്തു. പിണറായി റേഞ്ചിന് സമീപത്തെ കീഴല്ലൂര്‍ അംഗന്‍വാടിയ്ക്ക് സമീപത്ത് നിന്നും ആളില്ലാതെ സൂക്ഷിച്ച 90 ലിറ്റര്‍ വാഷ് പിടികൂടി.

    No comments

    Post Top Ad

    Post Bottom Ad