Header Ads

  • Breaking News

    മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചെന്ന് വ്യാജ പ്രചാരണം ; പി.ജയരാജന്‍ നിയമ നടപടിക്ക്.


    മലയാളത്തിലെ ഒരു സ്വകാര്യ ചാനലിന്റെ ലോഗോയും പേരും ഉപയോഗിച്ച്‌ തന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി.പി.എം നേതാവ് പി. ജയരാജന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ജയരാജന്‍ ഇക്കാര്യം കുറിച്ചത്. പി.ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ചു എന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

    വാര്‍ത്ത പ്രചരിപ്പിക്കാന്‍ നേതൃത്വം നല്‍കിയവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെയാണ് ജയരാജന്റെ പോസ്റ്റ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ജയരാജന്‍ ഉന്നയിക്കുന്ന ആരോപണം. അഞ്ചോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരുകളും ജയരാജന്റെ ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.

    കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന് ലോകത്തിന് തന്നെ മാതൃകയായി കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലും ഇത്തരം വ്യാജ പോസ്റ്ററുകള്‍ പ്രചരിപ്പിച്ച്‌ ആനന്ദം കൊള്ളൂന്നവരുടെ രാഷ്ട്രീയ നിലവാര തകര്‍ച്ചയാണ് കാണുന്നത് എന്നാണ് ഫേസ് ബുക്ക് കുറിപ്പില്‍ ജയരാജന്‍ പറഞ്ഞിരിക്കുന്നത്.
    ഫേസ് ബുക്ക് പോസ്റ്റിലെ പ്രസക്തഭാഗം
    ”അല്‍പനേരം മുന്‍പാണ് എന്റെ ഫോട്ടോ വച്ചുകൊണ്ട് ഒരു ചാനലിന്റെ ലോഗോ ഉള്‍പ്പടെ ഉപയോഗിച്ച്‌ ഒരു വ്യാജ പോസ്റ്റര്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. മുഖ്യമന്ത്രി പിണറായിക്കെതിരായി ഞാന്‍ പ്രതികരിച്ചു എന്ന നിലയിലാണ് പോസ്റ്റര്‍. ഈ വ്യാജ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നവരുടെ രാഷ്ട്രീയം പരിശോധിച്ചപ്പോള്‍ മനസിലാകുന്നത് ഇത് ഒരു കോണ്‍ഗ്രസ് ഐ.ടി സെല്‍ പ്രോഡക്‌ട് ആണെന്നാണ്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും”.

    No comments

    Post Top Ad

    Post Bottom Ad