Header Ads

  • Breaking News

    ലോക് ഡൗൺ ലംഘിച്ച് എരിപുരത്ത് കെട്ടിട നിർമ്മാണ പ്രവർത്തി: നിർമാണ പ്രവൃത്തിക്ക് ഇരുപതോളം അന്യസംസ്ഥാന തൊഴിലാളികൾ

    ലോക് ഡൗൺ ലംഘിച്ച്  എരിപുരത്ത് കെട്ടിട നിർമ്മാണ പ്രവർത്തി: നിർമാണ പ്രവൃത്തിക്ക് ഇരുപതോളം അന്യസംസ്ഥാന തൊഴിലാളികൾ
    പഴയങ്ങാടി:. ലോക് ഡൗൺ പ്രഖ്യാപനം നിലനിൽക്കുമ്പോഴും എരിപുരത്ത് താലൂക്ക് ആസ്പത്രി കൊമ്പൗണ്ടിൽ ബഹുനില കെട്ടിടത്തിന്റെ പ്രവൃത്തി തകൃതിയായി നടന്നു വരുന്നു. സമൂഹ്യ അകലം പാലിക്കാതെയും, കൈ കഴുകാതെയും,മാസ്ക് ധരിക്കത്തെയും ആണ് തൊഴിലാളികൾ പ്രവൃത്തി ചെയ്യുന്നത്. പ്രവൃത്തി നടക്കുന്ന കെട്ടിടത്തിന് 200 മീറ്റർ അകലെ കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ആവശ്യമായ മുൻകരുതൽ ഒന്നുമില്ലാതെ കെട്ടിട നിർമ്മാണ പ്രവൃത്തി നടക്കുകയാണ്. ദിവസങ്ങളായി പ്രവൃത്തി തുടരുകയാണ്.ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രവൃത്തി നടത്തുന്നത്. ഇരുപതോളം തൊഴിലാളികൾ ഇവിടെ താമസിച്ച് പ്രവൃത്തി നടത്തുന്നുണ്ട്. ഇവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും പരാതി ഉയർന്നിരുന്നു. പഴയങ്ങാടി താലൂക്ക്
    ആശുപത്രിയിലെ പൊതു ടോയ്‌ലറ്റ് ആണ് ഇവർ ഉപയോഗിക്കുന്നത്. ലോക് ഡൗൺ ലംഘിക്കുന്ന തൊഴിലാളികൾക്ക് എതിരെയും ഈ സന്നിഗ്ദ ഘട്ടത്തി്ൽ എല്ലാ നിയമങ്ങങളും കാറ്റിൽ പറത്തി നിർമാണ പ്രവൃത്തി നടത്തുന്ന കരാറുകാർക്കെതിരെ യും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്

    No comments

    Post Top Ad

    Post Bottom Ad